കോഴഞ്ചേരിയിലെ വൻകിട ജലസേചനപദ്ധതി ഓഫീസിന് മുൻപിൽ കോൺഗ്രസ് നടത്തിയ ധർണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി : പമ്പയാറ്റിൽനിന്ന് നീക്കംചെയ്ത മണ്ണ് ഒന്നരവർഷമായി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴഞ്ചേരിയിലെ വൻകിട ജലസേചനപദ്ധതി ഓഫീസിന് മുൻപിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി ജെറി മാത്യു സാം, അബ്ദുൽ കലാം ആസാദ്, ബാബു വടക്കേൽ, ജേക്കബ് സാമുവൽ, സുനിത ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..