സ്മാഷുകളുടെ തമ്പുരാൻബാബു വടക്കേലിന് സപ്തതി


1 min read
Read later
Print
Share

ജനതാ പ്രൈസ് മണി വോളിബോൾ ടൂർണമെൻറിൽ 70-ാം വയസ്സിലേക്ക് പ്രവേശിച്ച ബാബു വടക്കേലിനെ ആദരിച്ചപ്പോൾ

കോഴഞ്ചേരി : കോഴഞ്ചേരിയുടെ നെഞ്ചിൽ വോളിബോളിന്‍റെ തീ കെട്ടുപോകാതെ സൂക്ഷിച്ച സ്മാഷുകളുടെ തമ്പുരാൻ ബാബു വടക്കേൽ സപ്തതിയുടെ നിറവിലേക്ക്.

1965-66 മുതൽ കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോർട്ട്സ് ക്ലബ്ബ് വോളിബോൾ കോർട്ടിൽ പ്രഗല്‌ഭ വോളിബോൾ കളിക്കാരായ ജി. ഉമ്മൻ പൊയ്യാനിൽ, കാലായിൽ ബേബി, ടി.ആർ.സി. നായർ, പി.എസ്. വർഗീസ് (തങ്കച്ചൻ), ദേശീയ താരങ്ങളായ കുന്നിൽ ഇടുക്കുള, ജോൺ മാത്യു, ബേബി ആശാൻ എന്നിവരുടെ കളിയിൽ ആകർഷിക്കപ്പെട്ട് അവരുടെ പരിശീലനത്തിൽ വോളിബോൾ കളി ആരംഭിച്ചു.

കൊപ്രാക്കളവും പ്രാർഥനാലയവും പിന്നിട്ട് കളിക്കളത്തിൽ വന്പൻമാരെ കൊന്പുകുത്തിച്ച കോഴഞ്ചേരി ജനത വോളിബോൾ ക്ലബ്ബിന്‍റെ വളർച്ചയുടെ ചരിത്രം ബാബു വടക്കേലിന്‍റെ കൂടി ജീവിതചരിത്രമാണ്. 1965-ൽ ജനതയിലൂടെ പരിശീലനം ലഭിച്ച് കളിക്കളത്തിലേക്ക് പിച്ചവെയ്ക്കുകയും പിന്നീട് വർഷങ്ങളോളം ജനതയുടെ പരിശീലകനും രക്ഷാധികാരിയുമായി മാറിയ ബാബുച്ചായൻ കോഴഞ്ചേരി സെയ്ൻറ് തോമസ് ഹൈസ്കൂൾ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല, കൊല്ലം റവന്യൂ ജില്ല (സീനിയർ) എന്നീ ടീമുകളിൽ കളിക്കുകയും ടൂർണമെൻറുകളുടെയും കോച്ചിങ്‌ ക്യാമ്പുകളുടെയും സംഘാടകനായും വോളിബോൾ അസോസിയേഷന്‍റെ പത്തനംതിട്ട ജില്ലാ ട്രഷറർ, വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

70-ാം വയസ്സിലേക്ക് പ്രവേശിച്ച ബാബു വടക്കേൽ ഇപ്പോൾ കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്പോർട്ട്സ് ക്ലബ്ബിന്‍റെയും ജനതാ വായനശാലയുടെയും പ്രസിഡൻറ് ആയി തുടരുകയാണ്.ജനത വോളിബോൾ ക്ലബ്ബ്‌ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ദിവസേനയുള്ള കോച്ചിങ് ക്ലാസിന്‍റെ പ്രധാന സംഘാടകനും ബാബു വടക്കേലാണ്. ഇക്കഴിഞ്ഞ മാർ ക്രിസോസ്റ്റം മെമ്മോറിയൽ ജനതാ പ്രൈസ് മണി വോളിബോൾ ടൂർണമെൻറിൽ 70-ാം വയസ്സിൽ പ്രവേശിച്ച ബാബു വടക്കേലിന് ജനതാ സ്പോർട്ട്സ് ക്ലബ്ബ്‌ പ്രത്യേകം ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് റോയി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാറും മൗണ്ട് സീയോൻ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിലും ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..