കോഴഞ്ചേരി : അതീവ സുരക്ഷാ മേഖലയായി കരുതപ്പെടുന്ന പൊന്നമ്പലമേട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ അതിക്രമിച്ചുകയറി പൂജ നടത്തിയത് വൻ സുരക്ഷാവീഴ്ചയെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ. സംഭവത്തിൽ കേരള ക്ഷേത്രസംരക്ഷണ സമിതി ശക്തമായി പ്രതിഷേധിക്കുന്നതായും വി.കെ. ചന്ദ്രൻ അറിയിച്ചു. പോലീസിന്‍റെയും വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടേയും കഴിവുകേടാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണം. ഭക്തജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുത്തു ശക്തമായ നടപടികൾ എടുക്കുവാൻ ഭരണാധികാരികൾ തയ്യാറാവണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..