കോഴഞ്ചേരി : മാലിന്യ നിർമാർജനത്തിന് കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ശുചിത്വ ഹർത്താൽ. ഇതിന് മുന്നോടിയായി പഞ്ചായത്തിൽ യോഗം ചേർന്നു. വ്യാപാരി വ്യവസായി പ്രതിനിധികൾ, ആശുപത്രി പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ശുചിത്വ ഹർത്താൽ ദിവസം ഓരോ വ്യക്തിയും ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും ശുചീകരിക്കണമെന്നും പൊതുയിടങ്ങളിൽ ശുചീകരണത്തിന് പ്രത്യേക സ്ക്വാഡുകളെ തയ്യാറാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സോണി കൊച്ചുതുണ്ടിയിൽ, ബിജോ പി.മാത്യു, സുമിത ഉദയകുമാർ, പഞ്ചായത്തുതല ശുചിത്വ കൺവീനർ ബിജിലി പി.ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, പഞ്ചായത്ത് അംഗം ഗീതു മുരളി, അസിസ്റ്റന്റ് സെക്രട്ടറി ഇൻ-ചാർജ് എസ്.കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..