‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹർത്താൽ’ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
കോഴഞ്ചേരി : ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹർത്താൽ’ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജൂൺ അഞ്ചിന് കോഴഞ്ചേരിയെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
പമ്പാനദിയുടെ കരകളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി, അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അതിനായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ശുചിത്വ കമ്മിറ്റി പഞ്ചായത്ത് കോ-ഓർഡിനേറ്റർ ബിജിലി പി.ഈശോ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, വാർഡംഗങ്ങളായ ഗീതു മുരളി, ടി.ടി.വാസു, സാലി ഫിലിപ്പ്, സി.എം.മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
തള്ളുന്നവർ കുടുങ്ങും
പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യംതള്ളുന്നവരെ കണ്ടെത്തി കനത്ത പിഴയീടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. 10,000 രൂപ മുതലാണ് പിഴ. ഇത്തരം പ്രവൃത്തി നടത്തുന്നവരുടെ വിവരങ്ങൾ ഫോട്ടോ സഹിതം സെക്രട്ടറിയുടെ വാട്സാപ് നമ്പരിലേക്ക്(9946661953) വിവരം കൈമാറാം. മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപെട്ടാൽ ചിത്രമെടുത്ത് http:// warroom.Isgkerala.gov.in/garbage-ലേക്ക് അയയ്ക്കാം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..