ദേശീയതലത്തിൽ ഭരണം കൈയാളുന്നത് പുരോഗമന ചിന്തയില്ലാത്തവർ -എ. വിജയരാഘവൻ


1 min read
Read later
Print
Share

എൽ.ഡി.എഫ്. ആറന്മുള മണ്ഡലം റാലി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : പുരോഗമന ചിന്താഗതിയില്ലാത്തവർ ദേശീയ തലത്തിൽ ഭരണം കൈയാളുന്ന കറുത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എൽ.ഡി.എഫ്. ആറന്മുള മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ ദേശീയതലത്തിൽ അതിന്‍റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. പൊതുമേഖലയെ ആകെ കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. ജാതി മതങ്ങൾക്ക് അതീതമായ സഹവർത്തിത്വമാണ് കേരളത്തിൽ നിലനിൽക്കുന്നത്. എൽ.ഡി.എഫ്. സർക്കാരിന് കീഴിലുള്ള സുസ്ഥിര ഭരണത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന് വഴികാട്ടാനും സമസ്തമേഖലകളിലും വികസനംകൊണ്ടുവരാനും കേരളത്തിനാവുമെന്നും എ.വിജയരാഘവൻ പറഞ്ഞു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പദ്മകുമാർ അധ്യക്ഷത വഹിച്ചു.

‌മന്ത്രി വീണാ ജോർജ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നിർമലാ ദേവി, ആർ. അജയകുമാർ, കെ.സി. രാജഗോപാലൻ, പി.ബി. സതീഷ് കുമാർ, ബാബു കോയിക്കലേത്ത്, ടി.വി. സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..