കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൻറെ നിലവിലെ അവസ്ഥ
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം അവഗണനമൂലം കാടുപിടിച്ച് നശിക്കുന്നു. പമ്പാനദിയിൽനിന്ന് നീക്കം ചെയ്യുന്ന ചെളിയുടെയും മണലിന്റെയും സംഭരണ കേന്ദ്രമാണിത്. ഡി.ടി.പി.സി. ഓഫീസ്, കമ്യൂണിറ്റി ഹാൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം, മത്സ്യ ഫെഡ് വിൽപ്പന കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, എം.സി.എഫ്, ആർ.ആർ.എഫ്. തുടങ്ങി ഏറ്റവും ഒടുവിൽ ജനകീയ ഹോട്ടലും ഇവിടേക്കു മാറ്റിയപ്പോഴാണ് കഷ്ടകാലത്തിന്റെ ചെളിക്കൂനകൾ സ്റ്റേഡിയത്തിൽ സ്ഥാനംപിടിച്ചത്.
കോഴഞ്ചേരി പമ്പാനദിയിൽനിന്ന് നീക്കിയ മണൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൂട്ടിയിട്ടത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഒരുവർഷത്തോളമായി ഫലം കാണാതെ വന്നതോടെ ലേലത്തുക കുത്തനെ കുറച്ച് ഒരിക്കൽക്കൂടി ടെൻഡർ നടപടികളിലേക്കു കടന്നിരിക്കുകയാണ് ഇറിഗേഷൻ വകുപ്പ്. സ്റ്റേഡിയത്തിൽനിന്ന് മണൽ നീക്കണമെന്ന് അറിയിച്ച് ജില്ലാ കളക്ടർക്കു കോഴഞ്ചേരി പഞ്ചായത്ത് ഭരണസമിതി വീണ്ടും കത്ത് നൽകി. മുൻപ് രണ്ടുപ്രാവശ്യം ലേലത്തിനു നടപടികൾ ആരംഭിച്ചിരുന്നു.
പക്ഷേ, ലേലത്തിന് ആരും എത്തിയില്ല. ഈ സാഹചര്യത്തിൽ ഒന്നുകിൽ മണൽ ഉടനെ നീക്കം ചെയ്യുകയോ മണൽ പഞ്ചായത്തിന് കൈമാറുക വേണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. പഞ്ചായത്തിനു കൈമാറി കിട്ടിയാൽ സ്റ്റേഡിയം നവീകരണത്തിന് തന്നെ ഇതു ഉപയോഗപ്പെടുത്താമെന്ന് പ്രസിഡന്റ് റോയ് ഫിലിപ്പ് പറഞ്ഞു.
ഉത്തരവാദിത്വമില്ലെന്ന് പഞ്ചായത്ത്
രാത്രിയുടെ മറവിൽ കള്ളൻമാർ മണ്ണ് കൊണ്ടുപോകുന്നു സാഹചര്യമാണ് നിലവിലുള്ളത്.
ഇതോടെ സ്റ്റേഡിയത്തിൽ കുട്ടിയിട്ടിരിക്കുന്ന മണൽ സംരക്ഷിക്കുന്നതിൽ കോഴഞ്ചേരി പഞ്ചായത്തിന് ഇനി ഉത്തരവാദിത്വമില്ലെന്നു ഇറിഗേഷൻ വകുപ്പിന് പഞ്ചായത്ത് ഭരണസമിതി കത്തുനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..