കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി.-ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11-ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.
കിഫ്ബി ഫണ്ടിൽനിന്ന് 30.25 കോടി രൂപയാണ് കെട്ടിടനിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 5857.55 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് കെട്ടിടം ഒരുങ്ങുന്നത്.
ജില്ലയിലെ പാലിയേറ്റീവ് ട്രഷറി യൂണിറ്റ്, പാലിയേറ്റീവ് െട്രയിനിങ് സെൻറർ, ആർട്ടിഫിഷ്യൽ ലിംബ് സെൻറർ, ജില്ലാ മാനസികാരോഗ്യപദ്ധതി എന്നിവയുടെയും ആസ്ഥാനം കോഴഞ്ചേരി ജില്ലാ ആശുപത്രിയാണ്. ജില്ലാപഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണച്ചുമതല.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഓമല്ലുർ ശങ്കരൻ അധ്യക്ഷത വഹിക്കും. ആൻറോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ അനിതാകുമാരി, ആശുപത്രി സൂപ്രണ്ട് നിധീഷ് ഐസക് സാമുവൽ എന്നിവർ പ്രസംഗിക്കും. കളക്ടർ ദിവ്യ എസ്.അയ്യർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് മായ അനിൽകുമാർ, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് റോയി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.
സൗകര്യങ്ങൾ
ബേസ്‌മെൻറ് ഫ്ലോറിൽ 49 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ലിംബ് സെൻറർ ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം, എക്സ്റേ, സി.ടി. സ്കാൻ, ട്രയാജ്, ലബോറട്ടറി, ഇ.സി.ജി. ഓർത്തോ കൺസൾട്ടേഷൻ. ഒന്നാം നിലയിൽ കൺസൾട്ടേഷൻ മുറികൾ, സ്പെസിമെൻ കളക്ഷൻ,ഫാർമസി, സൈക്യാട്രി. രണ്ടാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, അടുക്കള, കാൻറീൻ, ജ്യോതിസ് ലാബ്, ജില്ലാ മാനസിക ആരോഗ്യപരിപാടി എന്നിവയാണ് പുതിയ കെട്ടിട സമുച്ചയത്തിൽ ഒരുങ്ങുന്നത്. ലേബർ റൂം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നാഷണൽ ഹെൽത്ത് മിഷന്‍റെ സഹാത്തോടെയുള്ള 2.4 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും 1.3 കോടി ചെലവിൽ നിർമിക്കുന്ന റീജണൽ പബ്ലിക് ഹെൽത്ത് ലാബിന്‍റെ നിർമാണവും അവസാന ഘട്ടത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..