കോഴഞ്ചേരി : ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ചെറുകോൽ സ്വദേശിനികളായ ഇരട്ട സഹോദരിമാർ നേടിയത് മികച്ചവിജയം.
ചെറുകോൽ കൊല്ലകുഴിയിൽ തിരുവോണം വീട്ടിൽ ഹരി ആർ.വിശ്വനാഥിന്റെയും സ്മിത ദേവിയുടെയും മക്കളായ ഐശ്വര്യ എച്ച്.നായരും, ഐതിഹ എച്ച്.നായരുമാണ് മിന്നുന്നവിജയം നേടിയത്.
ഐശ്വര്യയ്ക്ക് 1200-ൽ 1196 മാർക്കും, ഐതിഹക്ക് 1195 മാർക്കും നേടാനായി. കോട്ടയം ജില്ലയിലെ പാല മുത്തോലി സെയ്‌ന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. ഗ്രേസ് മാർക്കിന്റെ പിന്തുണയില്ലാതെയാണ് ഈ മികച്ച വിജയം. തിരുവല്ല കുറ്റപ്പുഴ മാർത്തോമ്മ റെസിഡൻഷ്യൽസ്‌കൂളിലാണ് എൽകെ.ജി. മുതൽ പത്താംക്ലാസ് വരെ ഇരുവരും പഠിച്ചത്.
ഐശ്വര്യ എച്ച്.നായർ മുത്തോലി ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ജൽജീവൻ മിഷന്റെ ജലശ്രീ ഫെസ്റ്റ് 2022 ക്വിസ് ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
ഇടുക്കിയിലെ ഹയർഡസെക്കൻഡറി സ്‌കൂൾകംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ ഹരി ആർ.വിശ്വനാഥിന്റെയും, കവിയൂർ മാർത്തോമ്മ സ്‌കൂളിലെ മലയാളം അധ്യാപിക സ്മിതാദേവിയുടെയും മക്കളാണ് ഇവർ.
നീറ്റ്, കീം പരീക്ഷ റിസൾട്ട് വന്ന ശേഷം ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഇരുവരും പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..