എൻ.സി.സി. 14 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള ഐ.യു.ടി.എ.സി. ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ സാറാ തോമസ് ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി : എൻ.സി.സി. 14 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള ഐ.യു.ടി.എ.സി ക്യാമ്പിന് കോഴഞ്ചേരി സെയ്ന്റ് തോമസ് കോളജിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ സാറാ തോമസ് ഉദ്ഘാടനംചെയ്തു.
ക്യാമ്പ് കമാൻഡൻഡ് കേണൽ ദീപക് നമ്പ്യാർ അധ്യക്ഷതവഹിച്ചു.
കോട്ടയം എൻ.സി.സി. ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ബറ്റാലിയനുകളിൽനിന്നായി 600 കുട്ടികളാണ് പങ്കെടുക്കുന്നത്.
ഓൾ ഇന്ത്യ തൽ സൈനിക് ക്യാമ്പിലേക്കുള്ള ഗ്രൂപ്പ് ടീമിനെ തിരഞ്ഞെടുക്കുന്ന വിവിധ ഇനങ്ങളായ ഫൈയറിങ്, ഒബ്‌സ്റ്റേക്കിൾ, മാപ്പ് റീഡിങ് തുടങ്ങിയ ഏഴിനങ്ങളിലെ മത്സരം നടക്കുമെന്ന് ലെഫ്റ്റനന്റ് ജിജോ കെ.ജോസഫ്, ലെഫ്റ്റനന്റ് ഷാജു കെ.ജോൺ, ലെഫ്റ്റനന്റ് എസ്. തമ്പാൻ എന്നിവർ അറിയിച്ചു. ക്യാമ്പ് 29-ന് സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..