കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒ.പി.-ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ ഒ.പി.-ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തികവർഷം ഡയാലിസിസ് സെന്റർ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ഡി.എം.ഒ. ഡോ. എൽ.അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്.ശ്രീകുമാർ,
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവൽ, വാർഡ് അംഗം ബിജിലി പി.ഈശോ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ, കേരള കോൺഗ്രസ് പ്രതിനിധി സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..