കുടുംബശ്രീയുടെ ജില്ലാതല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ റാന്നി അങ്ങാടി സി.ഡി.എസ്. ടീം
പത്തനംതിട്ട : കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023-ൽ റാന്നി അങ്ങാടി സി.ഡി.എസ്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര, നാടകം, ഫാൻസി ഡ്രസ്, അലാമിക്കളി തുടങ്ങി 36 ഇനം സ്റ്റേജ് പരിപാടികളിലും 19 സ്റ്റേജ് ഇതര പരിപാടികളിലും 300-ഓളം കാലാകാരികൾ മാറ്റുരച്ചു.
ജില്ലയിലെ 58 സി.ഡി.എസുകളിൽനിന്ന് നിരവധി ആളുകൾ പങ്കെടുത്തു. അരങ്ങിന്റെ സംസ്ഥാനതല മത്സരങ്ങൾ ജൂൺ രണ്ട്, മൂന്ന്, നാല് തീയതികളിൽ തൃശ്ശൂരിൽ നടക്കും.
പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിലും ഗീതാഞ്ജലി ഓഡിറ്റോറിയത്തിലുമായാണ് പരിപാടി സംഘടിപ്പിച്ചത്.
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നടത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..