• പാതിവഴിയിലായ അബാൻ മേൽപ്പാലം
പത്തനംതിട്ട : മൂന്നാഴ്ച മുൻപ്, കൂടുതൽ ജോലിക്കാരെ എത്തിച്ച് അബാൻ മേൽപ്പാലത്തിന്റെ പണികൾ പുനരാരംഭിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചിട്ടും നടപടിയില്ല. നേരത്തെ പണിസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഭൂരിഭാഗം പേരും നാട്ടിലേക്ക് പോയതിനെ തുടർന്നാണ് ജോലികൾ നിലച്ചത്. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്കുനേരെ ആക്രമണം നടന്നെന്ന് പ്രചാരണം വന്നതോടെയാണ് കൂട്ടത്തിലുണ്ടായിരുന്നവർ പണി ഉപേക്ഷിച്ച് മടങ്ങിയത്. ഇവർ തിരിച്ചുവരാൻ താമസിച്ചപ്പോൾ കരാറുകാരൻ കോയമ്പത്തൂരിൽനിന്ന് പുതിയ തൊഴിലാളികളെ എത്തിക്കാൻ തീരുമാനിച്ചിരുന്നു. പണികൾ ഇത്രയേറെ താമസിച്ചതിനാൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് മുടങ്ങിക്കിടക്കുന്ന പൈലിങ്, തൂണിനുള്ള കമ്പി കെട്ടൽ, വാർക്ക ജോലികൾ, ഡെക്ക് സ്ളാബിനായി കമ്പികെട്ടുന്നത്, ഡെക്ക് സ്ളാബ് വാർക്കൽ തുടങ്ങിയ പണികൾ പെട്ടെന്ന് പൂർത്തിയാക്കാനായിരുന്നു ശ്രമം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..