പുല്ലാട് : അവശനിലയിൽ പുല്ലാട് ജങ്ഷനിൽ കാണപ്പെട്ട വയോധികനെ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ പുല്ലാട് സോണൽ കമ്മിറ്റി പ്രവർത്തകർ കിടങ്ങന്നൂർ കരുണാലയത്തിൽ പ്രവേശിപ്പിച്ചു.
പുല്ലാട് കവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപന ഉടമ, പാലിയേറ്റീവ് കെയർ പുല്ലാട് സോണൽ കമ്മിറ്റി സെക്രട്ടറി ജിജു ശാമുവേലിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് പ്രവർത്തകരെത്തി വയോധികനെ പരിചരിച്ചത്. ഡിവൈ.എഫ്.ഐ. വള്ളംകുളം മേഖലാ കമ്മിറ്റി വക ആംബുലൻസിലാണ് കരുണാലയത്തിലേക്ക് കൊണ്ടുപോയത്.
പുല്ലാട് സോണൽ കമ്മിറ്റി പ്രവർത്തകരായ ശശി ആളൂക്കാരൻ, മനു രാമചന്ദ്രൻ, മനീഷ്, ജെയ്സൺ ജോസ്, വി.ടി.അശ്വതി, സിന്ധുരാജു, സനൽ ദാസ്, രതീഷ് കുഞ്ഞുമോൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..