കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ
കോഴഞ്ചേരി : പമ്പയാറ്റിൽനിന്ന് വാരിമാറ്റിയ ചെളി സ്റ്റേഡിയത്തിൽനിന്ന് മാറ്റി കായിക ആവശ്യങ്ങൾക്ക് സ്റ്റേഡിയം വൃത്തിയാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ജെറി മാത്യു സാം, പഞ്ചായത്തംഗം സുനിത ഫിലിപ്പ്, ബ്ലോക്ക് സെക്രട്ടറി സത്യൻ നായർ, ഡി.സി.സി.അംഗം ലീബാ ബിജി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, സെക്രട്ടറിമാരായ ഷാജി കുഴിവേലി, പ്രസാദ് കുട്ടി, സജു കുളത്തിൽ, മോളി കീഴുകര, ഹരീന്ദ്രനാഥൻ നായർ, ബൂത്ത് പ്രസിഡന്റുമാരായ ബെഞ്ചമിൻ കീഴുകര, കുഞ്ഞപ്പി, ഫിലിപ്പ് വഞ്ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..