പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡ് : കലുങ്കിെന്റ സംരക്ഷണഭിത്തിഇടിഞ്ഞ് അപകടസാധ്യത


2 min read
Read later
Print
Share

പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനുസമീപം സ്വകാര്യ വാഹനം തട്ടി കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നനിലയിൽ

അയിരൂർ : പൂവനക്കടവ്-ചെറുകോൽപ്പുഴ റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം സ്വകാര്യവാഹനം തട്ടി കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. അയിരൂർ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന കലുങ്കിന്‍റെ സംരക്ഷണഭിത്തിയാണ് തകർന്നത്. കലുങ്കിന് ബലക്ഷയമുള്ളതിനാൽ കലുങ്ക് പുനർനിർമിക്കണമെന്ന് മാസങ്ങൾക്ക് മുന്പ് തന്നെ പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

നിലവിൽ അപകടവാ പിളർന്ന് നിൽക്കുന്ന കലുങ്കിലേക്ക് കോഴഞ്ചേരി ഭാഗത്തുനിന്നെത്തിയ ഒരു കാർ വീഴാൻതുടങ്ങുകയും നാട്ടുകാരിടപ്പെട്ട് കാർ റോഡിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. കലുങ്കിന്‍റെ സംരക്ഷണഭിത്തി പൊളിഞ്ഞുവീണ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പൊതുമരാമത്തുവകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തുന്നത്. പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ഉദ്യോഗസ്ഥർ തന്നെ പിന്നീട് കലുങ്കിന് ബലക്ഷയമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ബലക്ഷയം സംഭവിച്ച കലുങ്കുകൾ പരിശോധിക്കുന്നില്ല

ഒന്പത് വർഷം മുന്പ് ചെറുകോൽപ്പുഴ-മല്ലപ്പള്ളി റോഡ് വികസനത്തിന്‍റെ ഭാഗമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് റോഡ് ഉന്നത നിലവാരത്തിൽ ടാറുചെയ്യുകയും ചെറുകോൽപ്പുഴ മുതൽ തീയാടിക്കൽ വരെയുള്ള ഭാഗങ്ങളിൽ അഞ്ച് കലുങ്കുകൾ പുനർ നിർമിക്കുകയും പല സ്ഥലത്തും സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തിരുന്നെങ്കിലും പഴയകലുങ്കുകൾ പുനർനിർമിക്കുകയോ സംരക്ഷണഭിത്തി കെട്ടുകയോ ചെയ്തിരുന്നില്ല. പാഴ്സനേജ് പടിക്കലെ കലുങ്കിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല. ഈ ഭാഗങ്ങളിൽ നിരവധി കലുങ്കുൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും സംരക്ഷണഭിത്തിയോ മറ്റോ പൊളിഞ്ഞുവീഴുന്നത് വരെ അധികൃതർ പരിശോധന നടത്താൻ തയ്യാറാകാത്ത സ്ഥിതിയാണ്.

റോഡുണ്ട് ചുറ്റും കാടും

തോന്നുംപടി നിർമിച്ച റോഡിന് കൃത്യമായ ഓടയോ കാൽനടപ്പാതയോ ഇല്ല. റോഡിന് ചുറ്റും കാടുകയറിയ നിലയിലാണ്. വലിയ വളവുകളുള്ള റോഡിലേക്ക് ഇരുവശത്തും ആർത്തുവളരുന്ന കാട് പടർന്നുകയറിയിരിക്കുന്നതിനാൽ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ കൂട്ടിമുട്ടുന്നതും കാൽനടയാത്രക്കാർക്ക് രാത്രിയിൽ വഴിനടക്കാനാവാത്തതും ദുരിതമായി. അമിതവേഗത്തിൽ വരുന്ന വാഹനം ഇതുമൂലം ഏതുസമയവും അപകടത്തിൽപ്പെടുന്നതിന് സാധ്യതയും ഉണ്ട്. ടാറിട്ടതിന് ശേഷമുള്ള ഭാഗം ഇപ്പോൾ കാടുപിടിച്ചുകിടക്കുന്നതുമൂലം സൈഡ് കട്ടിങ്ങിലെ താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞത് ഒരു മാസം മുൻപാണ്.

അപകടസാധ്യത ഉള്ളതിനാൽ വശങ്ങൾ കോൺക്രീറ്റുചെയ്യുകയോ, പൂട്ടുകട്ട ഇടുകയോ ചെയ്യണമെന്ന് പി.ഡബ്ല്യു.ഡി.യോട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ പഞ്ചായത്തു കമ്മിറ്റിയുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..