മൈലപ്ര : മേക്കൊഴൂരിലെ എം.ഡി.എൽ.പി.എസ്., എസ്.എൻ.ഡി.പി. യു.പി.എസ്., എം.ടി.എച്ച്.എസ്. എന്നീ പൊതുവിദ്യാലയങ്ങളുടെ കൂട്ടായ്മയായ ഒരുമയുടെ വാർഷികാഘോഷം അനിതാ തോമസ് ഉദ്ഘാടനംചെയ്തു. എസ്.എൻ.ഡി.പി. യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്.സുശീല അധ്യക്ഷത വഹിച്ചു. വ്യാഴാഴ്ചത്തെ പ്രവേശനോത്സവം മാർത്തോമ്മാ കമ്യൂണിറ്റി ഹാളിൽ മൂന്ന് സ്കൂളുകളും ചേർന്ന് നടത്താൻ തീരുമാനിച്ചു. എം.ടി.എച്ച്.എസ്. ഹെഡ്മാസ്റ്ററായി വിരമിക്കുന്ന രാജീവൻ നായരെ ആദരിച്ചു. ഫാ. ജോസ് ഏബ്രഹാം അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീജകുമാരി, സി.എ.തോമസ്, വിജയനാഥൻ നായർ, ബെന്നി പി.സ്കറിയ, ചെറിയാൻ കെ.മാത്യു, ഏബ്രഹാം സാമുവേൽ, ആർ.ബിജു, സൗമ്യ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..