ആശ കൈവിടാതെ...പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആശാ വർക്കർമാരുടെ ജില്ലാ സംഗമത്തിൽ പ്രച്ഛന്നവേഷമത്സരത്തിൽ വേദിക്കുപുറത്തേക്ക് വീണ മത്സരാർഥിയെ സംഘാടകർ എഴുന്നേൽപ്പിക്കുന്നു ഫോട്ടോ: കെ.അബൂബക്കർ
പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആശാപ്രവർത്തകരുടെ ജില്ലാതല സംഗമം ‘ആശാതാരം 2023’ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ജനങ്ങളുടെ ആരോഗ്യവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ ആശാ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ മാതൃകാപരമാണെന്നും ആരോഗ്യ മേഖലയിൽ സമാനകളില്ലാത്ത പ്രവർത്തനം നടത്തിവരുന്ന ജനകീയ സന്നദ്ധ സേനയാണ് ഇവരെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ.അനിതകുമാരി, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്.ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. സി.എസ്.നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.കെ.ശ്യാംകുമാർ, ബ്ലോക്ക് പി.ആർ.ഒ.മാർ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും നടന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..