ഉദ്യോഗസ്ഥരെത്താത്തതിൽ വിമർശനം


1 min read
Read later
Print
Share

റാന്നി : താലൂക്ക്് വികസന സമിതിയിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെത്താത്തത് രൂക്ഷ വിമർശനത്തിനിടയാക്കി. പല വകുപ്പുകളിൽനിന്ന്‌ ഏതെങ്കിലും ഒരു ജീവനക്കാരനെ പകരക്കാരനായി അയയക്കുന്നതാണ് വിമർശനത്തിന് കാരണം. പരാതികൾക്ക് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്ഷണിക്കുമ്പോൾ വ്യക്തമായ മറുപടി പറയാനാവാതെ യോഗത്തിനെത്തിയ ഉദ്യോഗസ്ഥർ പാടുപെടുകയായിരുന്നു.

ചേത്തയ്ക്കൽ-കൂത്താട്ടുകുളം റോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി പറയാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എത്തിയിരുന്നില്ല. ഉദ്യോഗസ്ഥനെത്താത്തതിനെ സമിതിയംഗം പി.ആർ. പ്രസാദ് വിമർശിച്ചു. യോഗം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ പോകുന്നതിന് പ്രധാന കാരണമിതാണെന്ന് പ്രസാദ് പറഞ്ഞു. സമിതിയംഗങ്ങളെല്ലാം ഇതിനെ പിന്തുണച്ചു. റോഡിൽ പൈപ്പിടുന്ന പണികൾ കിഫ്ബിയാണ് നടത്തിയത്. ഇതിനായുള്ള പണികൾ പൂർത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതാണ് പ്രശ്‌നം.

ലഹരിവില്പന തടയാൻ നടപടി വേണമെന്നും എം.എൽ.എ. ചെയർമാനും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ചെയർമാനുമായ സമിതി കൂടണമെന്നും ബിനു തെള്ളിയിൽ ആവശ്യപ്പെട്ടപ്പോൾ മറുപടി പറയാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടായിരുന്നില്ല. പകരം എത്തിയ ജീവനക്കാരന് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടിപറയാൻ കഴിഞ്ഞില്ല.

പുതമണ്ണിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി പറയാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥരുമുണ്ടായിരുന്നില്ല. ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാൻ സെക്രട്ടറിമാരിൽ പലരും എത്തിയിരുന്നില്ല. അടുത്ത യോഗത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തന്നെ പങ്കെടുക്കുവാൻ നിർദേശം നൽകുവാൻ യോഗാധ്യക്ഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി തഹസിൽദാർ പി.ഡി. സുരേഷ് കുമാറിന് നിർദേശം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുക്കേണ്ട യോഗത്തിൽ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, ചെറുകോൽ പ്രസിഡന്റ് കെ.ആർ. സന്തോഷ് എന്നിവർ മാത്രമാണെത്തിയത്. രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങൾ പങ്കെടുക്കേണ്ട യോഗത്തിൽ ജെസി അലക്‌സ് മാത്രമാണ് എത്തിയത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..