ആറന്മുള : പമ്പാതീരത്ത് ഇനി പണ്യാത്മാവിന്റെ സാന്നിധ്യം. ആറന്മുളയുടെ മണ്ണിൽ ഏറെ താമസിയാതെ രാഷ്ട്രപിതാവിന്റെ പ്രതിമ ഉയരും.
മഹാത്മഗാന്ധിയുടെ ആറന്മുള സന്ദർശനത്തിന്റെ ഓർമ നിലനിർത്താനായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സത്രത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
വിനോദ സഞ്ചാരവകുപ്പിന്റേതാണ് തീരുമാനം.
1937 ജനുവരി 20-നാണ് ഗാന്ധിജി ആറന്മുളയിലെത്തിയത്.
ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സ്മരണകൾ വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ഉചിതമായ തരത്തിലുളള സ്മാരകം സത്രത്തിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ച് പൊതുപ്രവർത്തകൻ ആറന്മുള സ്വദേശി മനേഷ് നായർ, മന്ത്രി പി.എം. മുഹമ്മദ് റിയാസിന് നിവേദനം നൽകിയതോടയാണ് ആറന്മുളയിൽ സ്മാരകം ഉയരുന്നത്. 1937-ലെ സന്ദർശനവേളയിൽചെങ്ങന്നൂരിലെ പൊതുപരിപാടിയിൽ പങ്കെടുത്തശേഷം ഇലന്തൂരിലേക്ക് പോകുമ്പോഴാണ് ഗാന്ധിജി ആറന്മുളയിൽ എത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..