ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ ബി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധം
ഏഴംകുളം : ആശാവർക്കർമാരെ പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നിർദേശം കൊടുത്തുവെന്ന് ആരോപിച്ച് ബി.ജെ.പി. പ്രതിഷേധം. സി.പി.എം. ഏഴംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന സി.ഐ.ടി.യു. മീറ്റിങ്ങിൽ പങ്കെടുക്കാൻ ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ ആശാവർക്കർമാരെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ച് ഏഴംകുളം ബി.ജെ.പി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചായത്തിൽ യോഗം വിളിക്കുന്നതിന് മുമ്പ് പാർട്ടി ഓഫീസിൽ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള നിർദേശമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു.
പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് യോഗത്തിനെത്തിയപ്പോഴാണ് പാർട്ടി ഓഫീസിൽ നടത്തുന്ന പരിപാടിയാണെന്ന് അറിഞ്ഞത്. അതോടൊപ്പം പ്രസിഡന്റ് യോഗത്തിന് എത്തിയില്ലെന്നും ബി.ജെ.പി. നേതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പഞ്ചായത്ത് ഉപരോധം ബി.ജെ.പി. അടൂർ മണ്ഡലം സെക്രട്ടറി അനിൽ ചെന്താമരവിള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് സതീശൻ നായർ അധ്യക്ഷനായി.
മഹിളാമോർച്ച ഏരിയ പ്രസിഡന്റ് രമ്യ സന്തോഷ്, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. സജീവ്, ഐ.ടി.സെൽ ജില്ലാ കൺവീനർ ശരത് കുമാർ തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..