Caption
അടൂർ : ശക്തമായൊരു മഴ പെയ്താൽ ഇനിയും നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകും. കാരണം വെള്ളംകയറുന്നത് തടയാനുള്ള പ്രവർത്തനങ്ങളൊന്നും ഫലംകണ്ടില്ല എന്നതുതന്നെ.
ചെറിയമഴയിൽപ്പോലും സെൻട്രൽ ടോളിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്.
2021-ൽ നിർത്താതെ രണ്ടുദിവസം മഴ പെയ്തപ്പോൾ നഗരത്തിൽ ഉണ്ടായ നഷ്ടം കോടികളാണ്. അടൂർ സെൻട്രൽ ടോൾ, അടൂരിൽനിന്ന് തട്ടയ്ക്ക് തിരിയുന്ന ഭാഗം, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു മുൻവശം എന്നിവിടങ്ങളിലാണ് അന്ന് വെള്ളം കയറിയത്. നഗരത്തിലൂടെ പോകുന്ന വലിയതോട് കര കവിഞ്ഞ് ഒഴുകിയതാണ് പ്രധാന കാരണം. ഈ സംഭവത്തിനുശേഷം ഓടകൾ നിർമിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിലും മറ്റും ആവശ്യമുയർന്നതാണ്. ഈ ആവശ്യത്തിന് ഒരു പരിഗണനയും നഗരസഭ നൽകിയില്ല.
പൊതുമരാമത്തുവകുപ്പ് സെൻട്രൽ ടോളിൽ ഗാന്ധിസ്മൃതി മൈതാനത്തിനുസമീപം റോഡിനു കുറുകെ ഓടയും കലുങ്കും നിർമിച്ചു. ഈ ഓടയിൽകൂടി വെള്ളം ഒഴുകുന്നത് വളരെ കുറവാണ്. ഇതുകാരണം മഴ പെയ്താൽ ആദ്യം വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇപ്പോൾ സെൻട്രൽ ടോൾ. മേയ് രണ്ടിന് അടൂരിൽ പെയ്ത മഴയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു പരിസരത്തെ രണ്ട് ഹോട്ടലുകളിൽ വെള്ളംകയറി. വെള്ളം ഒഴുകിപ്പോകാൻ തക്കവണ്ണം ഓടയില്ലാത്തതായിരുന്നു ഇതിനു കാരണം.
വീതിയില്ലാത്ത വലിയതോട്
വെള്ളം ഒഴുകിപ്പോകാൻ അടൂർ വലിയതോടിന് വീതിയില്ലാത്തതാണ് പ്രധാനപ്രശ്നം. ഇത് പരിഹരിച്ചാൽ വെള്ളക്കെട്ട് ഒഴിവാകും.
തോടിന്റെ നവീകരണത്തിന് പണം അനുവദിച്ചതല്ലാതെ ഒന്നും നടന്നില്ല. എട്ടു കോടി രൂപയുടെ പദ്ധതിയാണ് വലിയ തോട്ടിൽ നടപ്പാക്കുന്നത് എന്നാണ് പറയുന്നത്.
തോട്ടിലെ എക്കൽ നീക്കുക, മാലിന്യംമാറ്റുക, കടവുകളും സംരക്ഷണഭിത്തിയും നിർമിക്കുക തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളാണ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടക്കേണ്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..