മദ്യപാനവും പോലീസിന് നേരേ കൈയേറ്റവും; DYFI ജില്ലാ കമ്മിറ്റിയംഗത്തെ സസ്‌പെൻഡ് ചെയ്തു


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: Mathrubhumi

പത്തനംതിട്ട: പൊതുസ്ഥലത്ത് മദ്യപിക്കുകയും പോലീസിനുനേരേ കൈയേറ്റം നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗത്തെ ഡി.വൈ.എഫ്.ഐ. സസ്‌പെൻഡ് ചെയ്തു. എസ്.എഫ്.െഎ. മുൻ ജില്ലാ സെക്രട്ടറികൂടിയായ ശരത് ശശിധരനെതിേരയാണ് വ്യാഴാഴ്ച ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റി നടപടി എടുത്തത്.

ബുധനാഴ്ച വൈകീട്ട് എടത്വാ ചങ്ങങ്കരി പള്ളിക്ക്‌ സമീപംവെച്ചാണ് ശരത്, സി.പി.എം. പത്തനംതിട്ട നഗരസഭാംഗം വി.ആർ.ജോൺസൺ എന്നിവർ ഉൾപ്പെട്ട ഏഴംഗ സംഘം പ്രശ്നമുണ്ടാക്കിയത്. വഴിയരികിൽ മദ്യപിക്കുന്നത് ചോദ്യംചെയ്ത നാട്ടുകാർക്ക് നേരേയായിരുന്നു ആദ്യ കൈയേറ്റ ശ്രമം. വിവരമറിഞ്ഞെത്തിയ പോലീസിന്‌ നേരേയായിരുന്നു സംഘത്തിന്റെ പിന്നീടുള്ള അക്രമം. തുടർന്ന് കൂടുതൽ പോലീസെത്തിയാണ് ഇവരെ പിടികൂടിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തുവെങ്കിലും ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശരത്തിന്റെ പ്രവൃത്തി സംഘടനയ്ക്ക് ദുഷ്പേര് ഉണ്ടാക്കിയെന്ന ബോധ്യത്തെ തുടർന്നാണ് നടപടിയെന്നാണ് ഡി.വൈ.എഫ്.െഎ. നേതാക്കൾ പറയുന്നത്. 22-ന് കേന്ദ്ര കമ്മറ്റിയംഗം ചിന്ത ജെറോം പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കൂടുതൽ നടപടികളുണ്ടായേക്കുമെന്നും സൂചനയുണ്ട്.

Content Highlights: pathanamthitta dyfi suspended district committee member for public alcohol consumption

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..