പ്രതീകാത്മകചിത്രം| Photo: AFP
റാന്നി : 3.2 കിലോഗ്രാം കഞ്ചാവും 40 ഗ്രാം, നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. എന്നിവയുമായി നാലുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ യുവാക്കളുടെ ആക്രമണത്തിൽ റാന്നി എസ്.ഐ. സായി സേനൻ, സി.പി.ഒ.രതീഷ് കുമാർ എന്നിവർക്ക് പരിക്കേറ്റു. മയക്കുമരുന്നുമായി പിടികൂടിയ മൂന്ന് യുവാക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഞ്ചാവുമായി ഒരാളെ കൂടി പിടികൂടിയത്.
മക്കപ്പുഴ സ്വദേശി ബെൻ(28), തീയാടിക്കൽ സ്വദേശി ബ്ലസൻ(23), പഴവങ്ങാടി സ്വദേശി നോഹൻ(27) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലൂപ്രത്ത് താമസിച്ചുവരുന്ന എഴുമറ്റൂർ സ്വദേശിയായ സുബിനെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ പേട്ടയ്ക്ക് സമീപത്തുവെച്ചാണ് യുവാക്കളെ പട്രോളിങ്ങിനെത്തിയ സായിസേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാണുന്നത്. പരിശോധനയിൽ ഇവർ കൈമാറാൻ കൊണ്ടുവന്ന മയക്കുമരുന്ന് കണ്ടെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരാൾ പിടിയിലായി. മറ്റ് രണ്ടുപേർ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു.
റാന്നി ഇൻസ്‌പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി രാത്രിയിൽതന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുബിന്റെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെടുക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം റാന്നി ഡിവൈ.എസ്.പി. മാത്യു ജോർജ്, റാന്നി ഇൻസ്‌പെക്ടർ എന്നിവരാണ് അന്വേഷണം നടത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ കൂടാതെ എസ്.െഎ. മാരായ ഗീവർഗീസ്, ഹരി, സി.പി.ഒ.മാരായ അജാസ്, മണിലാൽ, സുധീഷ്, സുഭാഷ്, ഉണ്ണികൃഷ്ണൻ, ലിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: three youth arrested for storing marijuana in custody


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..