എസ്.കെ.നായർ

തിരുവല്ല: കോട്ടത്തോട് വിജയഭവനിൽ എസ്.കെ. നായർ (69) അന്തരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: നിധിൻബാബു, റ്റി.വി.നിഷ. മരുമക്കൾ: പരേതനായ രജീഷ്, കെ.ജെ.സൗമ്യ. സംസ്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച ഒൻപതിന്.

18 hr ago


റ്റി.യു. എബ്രഹാം

തുരുത്തിക്കാട്: തോട്ടത്തിൽ റ്റി.യു. എബ്രഹാം (കുഞ്ഞവറാച്ചൻ-78) അന്തരിച്ചു. ഭാര്യ: അച്ചാമ്മ എബ്രഹാം പെരുംകണ്ണാലിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിന്ദു, ബോബി. മരുമക്കൾ: റോയ്‌ മുക്കാട്ട്, ആശ കർക്കടകംപള്ളിൽ, സുനു പാട്ടാശ്ശേരിൽ. സംസ്കാരം വ്യാഴാഴ്ച 3.30-ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നാലിന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.

18 hr ago


ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. താഴെ വെട്ടിപ്രം വലിയവീട്ടിൽ മേലേതിൽ ഷൈജുവിന്റെയും െഎഷാമ്മയുടെയും മകൻ വി.എസ്‌. അജ്‌മൽ (19)ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 11.45-ന് വെട്ടിപ്പുറം-മോടിപ്പടിറോഡിൽ ശരണ്യാപടിക്ക്‌ സമീപമായിരുന്നു അപകടം. അജ്മൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നടത്തി.

18 hr ago


പി.സി. ജേക്കബ്

തിരുവല്ല: മഞ്ഞാടി പണിക്കരുവീട്ടിൽ പുത്തൻപുരയ്ക്കൽ പി.സി. ജേക്കബ് (റെജി-56) അന്തരിച്ചു. ഭാര്യ: ഭരണിക്കാവ് വാലുതറയിൽ ലിസി. മക്കൾ: ലിജി, ലിറ്റി, ലിനി. മരുമകൻ: ചെങ്ങന്നൂർ കാഞ്ഞിരംതുണ്ടിയിൽ ജിനോ കോശി. സംസ്കാരം ബുധനാഴ്ച 7.30-ന് വീട്ടിലെയും ഒൻപതിന് ടി.പി.എം. സെന്റർ ചർച്ചിലെയും ശുശ്രൂഷകൾക്കുശേഷം 12-ന് കിഴക്കൻമുത്തൂർ ടി.പി.എം. സെമിത്തേരിയിൽ.

18 hr ago


രാജമ്മ

പന്തളം: മുടിയൂർക്കോണം മണ്ണിക്കാലാ വടക്കേതിൽ രാജമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞുപിള്ള. മക്കൾ: ഗീത, സുശീല, കെ.അനിൽകുമാർ. മരുമക്കൾ: റെജി, ഷാജി, പ്രീത. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

18 hr ago


വേലു

കാഞ്ഞീറ്റുകര: പൊൻമലതുണ്ടിയിൽ വേലു (89) അന്തരിച്ചു. ഭാര്യ: പരേതയായ ഈശ്വരിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഉഷ, മിനി. സംസ്കാരം ബുധനാഴ്ച രണ്ടിന്‌ വീട്ടുവളപ്പിൽ.

18 hr ago


കെ.എ.ഏബ്രഹാം

റാന്നി: റാന്നി കണ്ണങ്കര കെ.എ.ഏബ്രഹാം (കുഞ്ഞ്-81) അന്തരിച്ചു. ഏന്തയാർ എസ്.ജി.എം.യു.പി.സ്‌കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: റാന്നി പുതുവീട്ടിൽ റോസമ്മ കുര്യൻ (റിട്ട. പ്രഥമാധ്യാപിക, ഏന്തയാർ എസ്.ജി.എം.യു.പി. സ്‌കൂൾ). മക്കൾ: ബിനോയ് കെ.ഏബ്രഹാം (പ്രഥമാധ്യാപകൻ, എം.എസ്.എച്ച്.എസ്.എസ്. റാന്നി), ബ്രില്ലി മുന്ന (പ്രഥമാധ്യാപിക, എസ്.എൻ.വി. എൽ.പി.എസ്. മൈലാടുപാറ), ബിജോയ് കെ.ഏബ്രഹാം (ബഹ്‌റിൻ). മരുമക്കൾ: മുന്ന പുന്നൂസ് ചെറുവടക്കാല, ഡോ. ബിന്ദു ഏബ്രഹാം വെള്ളേമ്പള്ളിൽ, സൗമ്യ തോമസ് കോവിലാൽ. സംസ്‌കാരം വ്യാഴാഴ്ച നാലിന് റാന്നി സെയ്‌ന്റ് തോമസ് ക്‌നാനായ വലിയപള്ളി സെമിത്തേരിയിൽ.

18 hr ago


സരസ്വതി

തിരുവല്ല: കാരയ്ക്കൽ കളത്തിൽ സരസ്വതി (പൊന്നമ്മ-67) അന്തരിച്ചു. ഭർത്താവ്: എം. സദാനന്ദൻ. മക്കൾ: സുനോജ് എസ്.ആനന്ദ് (തിരുവല്ല നഗരസഭാ ജീവനക്കാരൻ), പരേതനായ സജീവ് എസ്.ആനന്ദ്. സംസ്‌കാരം ബുധനാഴ്ച 10.30-ന്.

18 hr ago


എം.എ.മാത്യു

മണിമല: പൊട്ടുകുളം എക്കളത്തിൽ എം.എ.മാത്യു (മല്ലപ്പള്ളി ബാബു-72) അന്തരിച്ചു. ഭാര്യ: സാറാമ്മ മാത്യു, റാന്നി വലിയകാവ് വടക്കേൽ കുടുംബാംഗം. മക്കൾ: ലിജി മാത്യു, റെനി മാത്യു. മരുമക്കൾ: വിനോദ്, റൂബി. സംസ്കാരം ബുധനാഴ്ച 11.30-ന് മുണ്ടത്താനം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

Feb 07, 2023


സുജാത

തിരുവല്ല: റെയിൽവെ സ്റ്റേഷനുസമീപം ആമല്ലൂർ പൊങ്ങുംകാലായിൽ സുജാത (50) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: വിവേക്, വിനീത. മരുമകൻ: കിഷോർ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Feb 07, 2023