വിവാഹം

പന്തളം : മങ്ങാരം ‘സോപാനം’ വീട്ടിൽ (മുള്ളംകോട്ടുവിളയിൽ) എം.ആർ. ഉദയന്റെയും ഗായത്രി ഉദയന്റെയും മകൾ പാർവതി ജി.ഉദയനും കോതമംഗലം ഊന്നുകൽ പെട്ടിക്കൽ അശോക് കുമാർ പി.ആറിന്റെയും സുനില അശോകിന്റെയും മകൻ വിഷ്ണു അശോകും വിവാഹിതരായി

May 22, 2023


വിവാഹം

കോഴിക്കോട് : ചേവായൂർ കാവ് സ്റ്റോപ്പ് ‘നന്ദന’ത്തിൽ എം. നന്ദകുമാറിന്റെയും (സീനിയർ മാനേജർ, എം.ഡി. ഓഫീസ്, മാതൃഭൂമി, കോഴിക്കോട്) പ്രിയാ നന്ദന്റെയും (സെക്രട്ടറി, മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട്) മകൾ സായി നമിതയും വയനാട് അഞ്ചുകുന്ന് കളത്തിങ്കൽ ഹൗസിൽ കെ.പി. പാർശ്വകുമാറിന്റെയും പി.ജെ. സുനിതയുടെയും മകൻ തേജസ് ജെയിനും വിവാഹിതരായി.പന്തളം : മുടിയൂർക്കോണം കൊട്ടിലപ്പാട്ട് ഇ.കെ.മണിക്കുട്ടന്റെയും വി.കലാമണിയുടെയും മകൾ ധന്യയും മല്ലപ്പള്ളി വായ്പൂർ പുന്നച്ചേരിൽ ഹൗസ് നമ്പർ 398-ൽ രംഗനാഥൻ ആചാരിയുടെയും ജഗദമ്മയുടെയും മകൻ രാജേഷും വിവാഹിതരായി.പന്തളം : മുടിയൂർക്കോണം തടത്തിൽ തബല ആർട്ടിസ്റ്റ് പന്തളം ബാബുവിന്റെയും എസ്.വിജയമ്മയുടെയും മകൻ പ്രത്യുഷ് ബാബുവും ശാസ്താംകോട്ട ആയിക്കുന്നം കാവിനാൽ കുളങ്ങര വീട്ടിൽ വി.സുശീലന്റെയും കെ.ശാന്തയുടെയും മകൾ എസ്.സുചിത്രയും വിവാഹിതരായി.

May 12, 2023


വിവാഹം

പന്തളം : മുടിയൂർക്കോണം തോട്ടത്തിൽ റിവർലാൻഡിൽ ലെഫ്. കേണൽ മധുവിന്റെയും സുജി മധുവിന്റെയും മകൻ അർജുൻ മധുവും ഹരിയാനയിലെ ഹിസാർ സെക്ടർ 14-ൽ ഹൗസ് നമ്പർ 1818-ൽ മഹീന്ദ്ര ഖുരാനായുടെയും രഞ്ജനയുടെയും മകൾ പ്രാക്ഷുവും വിവാഹിതരായി.

May 06, 2023


വിവാഹം

കൊടുമൺ : ഐക്കാട് വടക്ക് ‘ചന്ദ്രകാന്തം’ പരേതനായ ദിനേശിന്റെയും കെ. അജിതകുമാരിയുടെയും മകൾ എ. ഉത്തരയും ആറന്മുള കൊച്ചുകോയിക്കൽ കൊട്ടാരത്തിൽ എ.ആർ. രവിവർമ തമ്പുരാന്റെയും കെ.ആർ. രാധ തമ്പുരാട്ടിയുടെയും മകൻ കെ.ആർ. ഹരികൃഷ്ണനും വിവാഹിതരായി.

Mar 28, 2023


വിവാഹം

പറക്കോട് : രാജേന്ദ്രവിലാസത്തിൽ രാജേന്ദ്രക്കുറുപ്പിന്റെയും രമാദേവിയുടെയും മകൾ ആർ.ഹരിതയും അറുകാലിക്കൽ പടിഞ്ഞാറ് ഗീതാഭവനിൽ ടി. വിജയകുമാറിന്റെയും ഗീതാലക്ഷ്മിയുടെയും മകൻ വി.വിപിനും വിവാഹിതരായി.

Feb 14, 2023


വിവാഹം

വെച്ചൂച്ചിറ: പരുവ രാജേഷ് ഭവനിൽ ജി.ബാലഗോപാലൻ നായരുടെയും ഓമനയമ്മയുടെയും മകൻ രാജേഷും അയിരൂർ പെരിങ്ങാട്ട് ഉണ്ണികൃഷ്ണപിള്ളയുടെയും ജഗദമ്മയുടെയും മകൾ ഉജാലയും വിവാഹിതരായി.

Feb 13, 2023


വിവാഹം

● പന്തളം : തോന്നല്ലൂർ ഗണേഷ് വീട്ടിൽ പരേതനായ മോഹനൻ നായരുടെയും പന്തളം നഗരസഭ കൗൺസിലർ പി.കെ.പുഷ്പലതയുടെയും മകൾ ഐശ്വര്യയും റാന്നി അങ്ങാടി പുല്ലൂപ്രം കൊച്ചുമഠത്തിൽ കെ.ആർ.സജികുമാറിന്റെയും സുമംഗലാ ദേവിയുടെയും മകൻ ഉണ്ണികൃഷ്ണനും വിവാഹിതരായി.● പന്തളം : തോന്നല്ലൂർ ചാലുമ്പാട്ട് കിഴക്കേതിൽ സി.എ.അബൂബക്കറിന്റെ മകൾ ആസിയയും പുനലൂർ ശാസ്താംകോണം ആഷിക്ക് മൻസിലിൽ അഷറഫിന്റെ മകൻ ആഷിക്കും വിവാഹിതരായി.

Feb 02, 2023


വിവാഹം

കുളനട :മാതൃഭൂമി പുതുവാക്കൽ ജങ്ഷൻ ഏജന്റും പനങ്ങാട് മണമേൽ വീട്ടിൽ പരേതനായ എം.സി.തോമസിന്റെയും മറിയാമ്മയുടെയും മകനുമായ സനു ചെറിയാൻ തോമസും മുളക്കുഴ കുറുകാട്ടിൽ ജോൺ ചെറിയാന്റെയും റോസമ്മയുടെയും മകൾ നീതുജോണും വിവാഹിതരായി.കുളനട : കൈപ്പുഴ കരിങ്ങാലേത്ത് നന്ദാവനത്തിൽ കെ.ബി.മനോജിന്റെയും ലതികയുടെയും മകൻ എം.ഗോവിന്ദും തട്ടയിൽ പാറക്കര ശബരീശത്തിൽ ബി.ഉണ്ണിക്കൃഷ്ണപിള്ളയുടെയും പി.എസ്.സുമിത്രയുടെയും മകൾ ഗോപിക എസ്.കൃഷ്ണനും വിവാഹിതരായി. കുളനട : കൈപ്പുഴ നോർത്ത് പാറയിൽ ശ്രീനിലയത്തിൽ പി.വി.വിജയന്റെയും സുമയുടെയും മകൻ ശ്രീജിത്ത് പി.വിജയനും നൂറനാട് പടനിലം പാലമേൽ പൊന്നാലയത്തിൽ പരേതനായ പ്രസാദിന്റെയും മിനിമോളുടെയും മകൾ ലക്ഷ്മിപ്രസാദും വിവാഹിതരായി.

Jan 24, 2023


വിവാഹം

● മല്ലപ്പള്ളി : തുരുത്തിക്കാട് അപ്പക്കോട്ട് മുറിയിൽ തോമസ് സ്കറിയയുടെയും വി.ജെ.റെജിയുടെയും മകൻ അരുണും ചിറയിറമ്പ് പനച്ചേരിൽ സാം വില്ലയിൽ റോഷ്‌നി സാമുവേലിന്റെയും ബിജു സാമുവേലിന്റെയും മകൾ സ്നേഹയും വിവാഹിതരായി.

Jan 15, 2023


വിവാഹം

പൊയിനാച്ചി : പറമ്പ് നെടുംപാറ ഹൗസിൽ എൻ.എം. തോമസിന്റെയും (മുൻ അധ്യാപകൻ എ.യു.പി. സ്കൂൾ, മുന്നാട്) ഷീല ചാക്കോയുടെയും (അധ്യാപിക, മഡോണ എ.യു.പി. സ്കൂൾ, കാസർകോട്) മകൾ ഡോ. അനീറ്റ മരിയ തോമസും (ക്ലീനിക്കൽ സയന്റിസ്റ്റ്, ഓസ്ട്രേലിയ) പത്തനംതിട്ട തുമ്പമൺ കൊച്ചുപാറയിൽ ജോർജ് മാത്യുവിന്റെയും നിർമല ജോർജിന്റെയും മകൻ അജയ് ജോർജ് അബ്രഹാമും (എൻജിനിയർ, ഓസ്ട്രേലിയ) വിവാഹിതരായി.

Jan 03, 2023


വിവാഹം

തൃശ്ശൂർ : മാതൃഭൂമി തൃശ്ശൂർ സീനിയർ ന്യൂസ് എഡിറ്റർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി നീലാംബരിയിൽ എം.കെ. കൃഷ്ണകുമാറിന്റെയും എ.വി. സുധയുടെയും മകൾ ആര്യയും കോഴിക്കോട് മലാപ്പറമ്പ് സൗമ്യയിൽ കെ.എം. സുരേന്ദ്ര(കെ.എം.എസ്.ആർ.എ. മുൻ സംസ്ഥാന പ്രസിഡന്റ്)ന്റെയും ടി.പി. സന്ധ്യ(എൽ.െഎ.സി. കോഴിക്കോട്)യുടെയും മകൻ സിദ്ധാർഥും വിവാഹിതരായി.

Dec 25, 2022


വിവാഹം

● കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ദേവൻവിതയിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

● കണ്ണൂർ : മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.

Dec 12, 2022


വിവാഹം

കൊടുമൺ : ഐക്കാട് വടക്ക് ആലപ്പാട്ടു തെക്കേതിൽ എ.കെ. സത്യന്റെയും വി.രാധാഭായിയുടെയും മകൾ പാർവതി സത്യനും കൂടൽ നെടുമൺകാവ് വിജയ വിലാസത്തിൽ കെ.ബി.ഷാജിന്റെയും രേവമ്മയുടെയും മകൻ എസ്.അരവിന്ദും വിവാഹിതരായി.

Oct 24, 2022


വിവാഹം

കടമ്പനാട്: തുവയൂർ സൗത്ത് ശ്രീഹരിയിൽ എൻ.അജിത്ത് കുമാറിന്റെയും ഉഷാ അജിത്തിന്റെയും മകൻ വിഷ്ണു എൻ.കുമാറും കൊട്ടാരക്കര ചെപ്ര സരസ്വതിവിലാസം എ.കൃഷ്ണൻകുട്ടിയുടെയും ബി.ശോഭനയുടെയും മകൾ വിനീഷാ കൃഷ്ണനും വിവാഹിതരായി.

Sep 13, 2022


വിവാഹം

കൊല്ലം : ഭാഗവതയജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന്റെയും (ശിവശക്തി, പള്ളിക്കൽ, കായംകുളം) ഡോ. ഷീലാ സുനിലിന്റെയും മകൻ ശ്രീഹരിയും കൊട്ടാരക്കര പൂയപ്പള്ളി നെല്ലിപ്പറമ്പ് വലിയവീട്ടിൽ കെ.പി.രാജേന്ദ്രൻ ഉണ്ണിത്താന്റെയും എം.ഗീതയുടെയും മകൾ അഡ്വ. അഞ്ജനയും വിവാഹിതരായി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ്, എൻ.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Sep 02, 2022


വിവാഹം

ഗുരുവായൂർ : പത്തനംതിട്ട വെള്ളിയറ പുലക്കാവുങ്കൽ (ശ്രീലകം) പി.എം. അനന്തൻ നായരുടെയും ആർ. ചന്ദ്രികയുടെയും മകൻ ഷിനുകുമാറും (സർക്കുലേഷൻ മാനേജർ, മാതൃഭൂമി, കണ്ണൂർ) വയനാട് മീനങ്ങാടി കരിയാംപടി അരിമുള വീട്ടിൽ എ. അനന്തകൃഷ്ണഗൗഡറുടെയും സുമിത്രയുടെയും മകൾ പ്രീതയും (മാതൃഭൂമി, കോഴിക്കോട്) വിവാഹിതരായി.

Aug 30, 2022


വിവാഹം

പറക്കോട് : ആദർശ് നിവാസിൽ ജെ.വേണുവിന്റെയും കെ.ശ്രീദേവിയുടെയും മകൾ െഎശ്വര്യലക്ഷ്മിയും പത്തനംതിട്ട മേലെവെട്ടിപ്പുറം പുളിങ്കുന്ന് വീട്ടിൽ വി.കെ.വിജയന്റെയും പി.കെ.വത്സലയുടെയും മകൻ വിഷ്ണു വിജയനും വിവാഹിതരായി.

Aug 23, 2022


വിവാഹം

പറക്കോട് : പുന്നവേലിൽ ഇല്ലത്ത് പരേതനായ പി.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും വത്സല അന്തർജനത്തിന്റെയും മകൻ അരുൺകുമാറും പത്തനാപുരം പിടവൂർ ചൈത്രത്തിൽ( ചെമ്പകശ്ശേരിമഠം) ഹരീന്ദ്രനാഥൻ പോറ്റിയുടെയും അമ്പിളിയുടെയും മകൾ കവിതയും വിവാഹിതരായി.

May 24, 2022


വിവാഹം

● റാന്നി : നാരങ്ങാനം വെസ്റ്റ് കൃഷ്ണഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ശോഭന ഉണ്ണികൃഷ്ണന്റെയും മകൻ അഭിലാഷ് കെ.ഉണ്ണികൃഷ്ണനും കോന്നി മങ്ങാരം ദിവ്യഭവനിൽ പി.ആർ.രാജശേഖരൻ നായരുടെയും രാധാമണിയുടെയും മകൾ ധന്യാ ആർ.നായരും വിവാഹിതരായി.

May 20, 2022


വിവാഹം

വള്ളിക്കോട് : ശ്രീനികേതനിൽ ഹരികുമാറിന്റെയും ഗീതാകുമാരിയുടെയും മകൾ അനഘയും മല്ലശ്ശേരി തെങ്ങുംകാവ് കോമള ഭവനിൽ പി.എസ്.മധുസൂദനൻ പിള്ളയുടെയും സി.പി.കോമളകുമാരിയുടെയും മകൻ അശ്വിനും വിവാഹിതരായി.

May 06, 2022