ബെംഗളൂരു : നോർക്ക റൂട്‌സിന്റെ ആഭിമുഖ്യത്തിൽ കർണാടക പ്രവാസിമലയാളി സംഘടനാ പ്രതിനിധി യോഗം സംഘടിപ്പിക്കുന്നു. 20-ന് വൈകീട്ട് നാലിന് കോക്‌സ് ടൗൺ വീലേഴ്സ് റോഡിലെ ഇന്ത്യൻ ജിംഖാനാ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ നോർക്ക റൂട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷതവഹിക്കും.
കർണാടകയിലെ ലോകകേരള സഭാംഗങ്ങളും സംഘടനാപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കർണാടകത്തിലെ പ്രവാസിമലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും കേരളസർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കാനുമായിട്ടാണ് പ്രവാസി മലയാളി സംഘടനാ പ്രതിനിധിയോഗം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ കർണാടകയിലെ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് നോർക്ക ബെംഗളൂരു ഓഫീസർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..