തേൻകെണി: യുവനടൻ അറസ്റ്റിൽ


ബെംഗളൂരു : വ്യവസായിയായ 73-കാരനെ തേൻകെണിയിൽപ്പെടുത്തി പണംതട്ടിയ കേസിൽ യുവനടൻ അറസ്റ്റിലായി. ജെ.പി. നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന, നിധി എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

നാലുവർഷം മുമ്പ് വ്യവസായി കാവനയുമായി പരിചയത്തിലായതാണ്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് വ്യവസായി ഇരുയുവതികളുമായും വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ കൈമാറി. ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാൾ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാൽ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിയിട്ട് തങ്ങൾ പോലീസാണെന്നും യുവതികളുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പണം നൽകുകയാണെങ്കിൽ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നൽകി. പിന്നീട് ചാറ്റുകളുടെ സ്ക്രീൻഷോട്ട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയിൽപ്പെടുത്തി പണം തട്ടിയെടുക്കാൻ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..