വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ ഇന്ന്


ബെംഗളൂരു : വിജയനഗർ മേരിമാതാ ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ ഗീവർഗീസ് സഹദായുടേയും സംയുക്ത തിരുനാൾ ഞായറാഴ്ച നടക്കും.

രാവിലെ ഒമ്പതിന് നടക്കുന്ന തിരുനാൾ പാട്ട് കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കപ്പൂച്ചിൻ കാർമികത്വം വഹിക്കും. ഫാ.ജോർജ് കണ്ണന്താനം തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.

സ്വർഗാരോപണ തിരുനാൾ ദിവസമായ തിങ്കളാഴ്ച രാവിലെ ഏഴിന് പരിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺസൻ പുത്തേട്ട് കാർമികത്വം വഹിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 8.30-നു വികാരി ഫാ. സെബാസ്റ്റ്യൻ പൊന്നാറ്റിൽ ദേശീയ പതാക ഉയർത്തും.

ചൊവ്വാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാന, ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള തിരുകർമങ്ങൾ എന്നിവ നടക്കും. തിരുനാൾ ദിവസം ദേവാലയത്തിലെ സവിശേഷതയായ ‘മാതാവിന്റെ പുഷ്പമുടി’സമർപ്പണത്തിനു അവസരമുണ്ടായിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..