സർക്കാരിന്റെ വാർഷികം: ബി.ജെ.പി.യുടെ റാലി 28-ന്


ബെംഗളൂരു : ബസവരാജ് ബൊമ്മെ സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി നിശ്ചയിച്ച ജനോത്സവറാലി ഓഗസ്റ്റ് 28-ന് ദൊഡ്ഡബല്ലാപുരയിൽ നടത്താൻ ബി.ജെ.പി. തീരുമാനിച്ചു. കഴിഞ്ഞ മാസം 28-ന് നടത്താൻനിശ്ചയിച്ച റാലി ദക്ഷിണകന്നഡയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തെത്തുടർന്ന് മാറ്റിവെച്ചതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത് മുന്നിൽകണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ആസൂത്രണംചെയ്തത്. പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുക്കാനിരുന്ന റാലി 27-ന് അർധരാത്രിയിലാണ് മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പ്രവീണിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകരുടെയിടയിൽനിന്നുയർന്ന പ്രതിഷേധത്തിന്റെ സമ്മർദത്തെത്തുടർന്നായിരുന്നു ഇത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..