വാങ്മയം സാഹിത്യസമ്മേളനം ഇന്ന്


ബെംഗളുരു : പുരോഗമന കലാസാഹിത്യസംഘവും കേരളസാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസമ്മേളനം വാങ്മയം 14-ന് വിമാനപുര എച്ച്.എ.എൽ. കൈരളി കലാസമിതി സ്കൂളിൽ നടക്കും.

രാവിലെ 10-ന് സാഹിത്യഅക്കാദമി പ്രസിഡന്റ് കവി സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യും. പുരോഗമന കലാ സാഹിത്യസംഘം ബെംഗളൂരു പ്രസിഡന്റ് സുരേഷ് കോടൂർ അധ്യക്ഷതവഹിക്കും.

തുടർന്നുനടക്കുന്ന കാവ്യായനം പരിപാടിയിൽ ബെംഗളൂരുവിലെ കവികളുടെ കവിതാവതരണം. കവി ആലങ്കോട് ലീലാകൃഷ്ണൻ, അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ പ്രഭാഷണം നടത്തും.

ഉച്ചയ്ക്കുശേഷം നടക്കുന്ന ‘കഥാകാലം’ പരിപാടിയിൽ ബെംഗളൂരുവിലെ കഥാകൃത്തുക്കളുടെ രചനകളെ വിലയിരുത്തി നിരൂപക ഡോ.മിനി പ്രസാദ് സംസാരിക്കും. പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എം.കെ. മനോഹരൻ, സുധാകരൻ രാമന്തളി എന്നിവർ സംബന്ധിക്കും. തുടർന്ന് കവി സച്ചിദാനന്ദനുമായി ഡോ.മിനിപ്രസാദ് നടത്തുന്ന മുഖാമുഖം.

വൈകീട്ട് സാംസ്കാരികസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്യും.

ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് തൃശ്ശൂർ ജനനയന അവതരിപ്പിക്കുന്ന നാടൻ കലാവിഷ്കാരങ്ങൾ ഫോക് ഈവ് 2022 നടക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി സുദേവൻ പുത്തഞ്ചിറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..