കർണാടകത്തിൽ സർക്കാർജോലി കിട്ടാൻ സ്ത്രീകൾക്ക് വഴിവിട്ട് പെരുമാറണം- പ്രിയങ്ക് ഖാർഗെ


സ്ത്രീകളെനിന്ദിച്ചെന്ന് ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. സർക്കാരിനെ ആക്രമിക്കാൻ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എം.എൽ.എ. യും മുൻ മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. സർക്കാർജോലി ലഭിക്കാൻ യുവതികൾക്ക് ആരുടെയെങ്കിലും കൂടെ കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രിയങ്ക് സ്ത്രീകളെ നിന്ദിച്ചെന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി.

ജോലിലഭിക്കാൻ യുവാക്കൾ കൈക്കൂലി നൽകേണ്ട സ്ഥിതിയാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ജോലി ലഭിക്കാൻ ഒരു യുവതിയോട് ഒരു മന്ത്രി കൂടെയുറങ്ങാൻ ആവശ്യപ്പെട്ടു. ഇത് വെളിച്ചത്തായപ്പോൾ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ പറഞ്ഞു.

സർക്കാർ തസ്തികകൾ വിൽപ്പന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കർണാടക പവർ ട്രാൻസ്മിഷൻ ലിമിറ്റഡിൽ 600 തസ്തികകളിൽ കച്ചവടമുറപ്പിച്ചുകഴിഞ്ഞു. 300 കോടി രൂപയുടെ അഴിമതിയാണിത്.

ബി.ജെ.പി. സർക്കാർ നടത്തിയ നിയമനങ്ങളെപ്പറ്റി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.)അന്വേഷണം നടത്തണമെന്ന് പ്രിയങ്ക് ആവശ്യപ്പെട്ടു.

സ്ത്രീകളെ നിന്ദിക്കുന്ന പ്രസ്താവന നടത്തിയ പ്രിയങ്ക് ഖാർഗെ മാപ്പുപറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. സ്ത്രീകൾ നന്നായി പഠിക്കുകയും പരീക്ഷകൾ വിജയിച്ച് ജോലി നേടുകയും ചെയ്യുന്ന നാടാണിത്. പ്രിയങ്ക് ആരോപിച്ചതുപോലുള്ള സംഭവങ്ങൾ കോൺഗ്രസ് ഭരണകാലത്താണുണ്ടായതെന്ന് പാർട്ടി ട്വീറ്റ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..