ത്രിവർണപതാകയേന്തി; അശ്വാരൂഢരായി മൈസൂരു പോലീസ്


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൈസൂരു പോലീസ് നടത്തിയ റാലി

മൈസൂരു : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയപതാകയുമേന്തി അശ്വാരൂഢരായി മൈസൂരു പോലീസിന്റെ റാലി. കർണാടകയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന മൈസൂരുവിന്റെ നഗരവീഥികളിലൂടെ മുന്നേറിയ റാലി ഏവരിലും രാജ്യസ്നേഹം ഉണർത്തുന്നതായി. കാക്കി യൂണിഫോമണിഞ്ഞ് ത്രിവർണ പതാകയുമേന്തി പോലീസുകാർ കുതിരപ്പുറത്ത് നഗരത്തിലൂടെ മാർച്ച് ചെയ്തത് അവിസ്മരണീയമായ കാഴ്ചയായി.

മൈസൂരു സിറ്റി പോലീസ് കമ്മിഷണർ ചന്ദ്രഗുപ്തയുടെ നേതൃത്വത്തിലായിരുന്നു റാലി. പോലീസ് കമ്മിഷണർക്ക് പിന്നിൽ 2,000-ത്തോളം പോലീസുകാർ അണിനിരന്നു. പോലീസുകാർക്ക് പുറമേ എക്സൈസ്, ഹോംഗാർഡ്‌സ്, അഗ്നിരക്ഷാസേന, വനംവകുപ്പ്, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, പോലീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ എന്നിവരും റാലിയിൽ സാന്നിധ്യമറിയിച്ചു. ശനിയാഴ്ച രാവിലെ നഗരത്തിലെ ബന്നിമണ്ഡപ് പരേഡ് മൈതാനിയിൽനിന്ന് ആരംഭിച്ച റാലി മൈസൂരു കൊട്ടാരത്തിനുസമീപത്തെ കോട്ട ആജ്ഞനേയസ്വാമി ക്ഷേത്രത്തിലാണ് സമാപിച്ചത്. നൂറുകണക്കിന്‌ ആളുകളാണ് റാലിക്ക് സാക്ഷ്യംവഹിച്ചത്. റാലി കടന്നുപോകവേ ഇവർ പോലീസുകാർക്ക് അഭിവാദ്യങ്ങളർപ്പിച്ചു.

ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നായിരുന്നു റാലിയിൽ പോലീസ് കമ്മിഷണർ പോലീസുകാർക്ക് നൽകിയ സന്ദേശം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോലീസ് 24 മണിക്കൂറും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..