മന്ത്രി ഗ്രൂപ്പിന്റെ 300 കോടിയുടെ സ്വത്തുവകകൾ ഇ.ഡി. കണ്ടുകെട്ടി


ബെംഗളൂരു : ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മന്ത്രി ഗ്രൂപ്പിന്റെ 300 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. നഗരത്തിലെ വിവിധഭാഗങ്ങളിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ചില കെട്ടിടങ്ങളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. ജൂണിൽ ഗ്രൂപ്പ് എം.ഡി. സുശീൽ പി. മന്ത്രിയെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.

മന്ത്രി ഗ്രൂപ്പിന്റെ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളായ സെറിനിറ്റി, വെബ് സിറ്റി, എനർജിയ തുടങ്ങിയവയിൽ ഫ്ളാറ്റുകൾ ബുക്കുചെയ്ത ഉപഭോക്താക്കൾക്ക് ഇവ കൈമാറാതെ കബളിപ്പിക്കുകയും പണം ഉപകമ്പനികളിലേക്ക് വകമാറ്റുകയും ചെയ്തെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇ.ഡി. ചുമത്തിയത്. ഇത്തരം ഇടപാടുകൾ മറയാക്കി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിനെതിരേ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഓഗസ്റ്റ് നാലിന് ബെംഗളൂരു ആസ്ഥാനമായ കാവേരി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ 40.14 കോടിയുടെ സ്വത്തുവകകളും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..