വഖഫ് നിയമനത്തിൽ കൊലക്കേസ് പ്രതിയും


പ്രതിഷേധത്തെത്തുടർന്ന് നിയമനം പിൻവലിച്ചു

ബെംഗളൂരു : കർണാടകത്തിലെ വഖഫ് ബോർഡ് ഉപദേശകസമിതിയിലേക്ക് ഹിന്ദുസംഘടനാ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതിയെ നിയമിച്ചത് വിവാദമായി. കൊലക്കേസ് പ്രതിയായ ആസാദ് ജമാലിനെ വഖഫ് ബോർഡിന്റെ ഉത്തരകന്നഡ ജില്ലാ ഉപദേശകസമിതിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചതാണ് വിവാദമായത്. ബി.ജെ.പി.-ഹിന്ദുസംഘടനാ പ്രവർത്തകരിൽനിന്ന് പ്രതിഷേധം ശക്തമായതോടെ ഉപദേശകസമിതിയുടെ നിയമന ഉത്തരവ് സർക്കാർ പിൻവലിച്ചു.

2017-ൽ ഉത്തരകന്നഡയിലുണ്ടായ സംഘർഷത്തിൽ ഹിന്ദുസംഘടനാ പ്രവർത്തകനായ പരേഷ് മെസ്ത കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ് ആസാദ് ജമാൽ. കേസ് ഇപ്പോൾ സി.ബി. ഐ.യുടെ അന്വേഷണത്തിലാണ്.

ദക്ഷിണകന്നഡയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെത്തുടർന്ന് സർക്കാരിനും ബി.ജെ.പി. നേതൃത്വത്തിനുമെതിരേ യുവമോർച്ച-ബി.ജെ.പി. പ്രവർത്തകർ വൻപ്രതിഷേധമുയർത്തിയിരുന്നു. ബി.ജെ.പി. അധികാരത്തിലിരുന്നിട്ടും പാർട്ടിപ്രവർത്തകരെയും ഹിന്ദുസംഘടനാ പ്രവർത്തകരെയും സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇതിന്റെ തുടർച്ചയായാണ് ആസാദ് ജമാലിന്റെ നിയമന ഉത്തരവ് പുറത്തുവന്നത്. ജനങ്ങളിൽനിന്ന്‌ പരാതി ഉയർന്നതിനെത്തുടർന്നാണ് നിയമന ഉത്തരവ് പിൻവലിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..