വിപുലമായ സ്വാതന്ത്ര്യദിനാഘോഷം


Caption

ബെംഗളൂരു : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആഘോഷിക്കുകയാണ് ബെംഗളൂരു മലയാളികൾ. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നഗരത്തിലെ മലയാളി സംഘടനകളെല്ലാം വിവിധ ആഘോഷപരിപാടികൾ നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മലയാളിസംഘടനകളുടെ നേതൃത്വത്തിലും വിവിധ ഭവനങ്ങളിലും ദേശീയപതാക ഉയർത്തി.

പരശുരാമ വല്ലഭട്ട കളരി അക്കാദമി

പരശുരാമ വല്ലഭട്ട കളരി അക്കാദമിയുടെ നേതൃത്വത്തിൽ ഞായറാഴ്ച സ്വാതന്ത്ര്യദിനാഘോഷം നടക്കും. ക്ലാസിക്കൽ നർത്തകിയും ശങ്കര ഫൗണ്ടേഷൻ സ്ഥാപകഡയറക്ടറുമായ രശ്മി ഗോപി ഹെഗ്ഡെ മുഖ്യാതിഥിയാകും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അക്കാദമിയിലെ കുട്ടികളും ജീവനക്കാരും രാവിലെ ഏഴിനു കനകപുര റോഡിലെ ശങ്കര ഫൗണ്ടേഷൻമുതൽ ബനശങ്കരി ക്ഷേത്രംവരെ ത്രിവർണപതാകയുമായി റാലി നടത്തും.

മലയാളി കോൺഗ്രസ്

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഞായറാഴ്ച വൈകീട്ട് 3.30-ന് ചൊക്കസാന്ദ്ര എസ്.എൻ.ഡി.പി. ഹാളിൽ നടക്കും.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ, ബ്ലോക്ക് നേതാക്കളും കെ.എം.സി. സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് കെ.എം.സി. സംസ്ഥാന സെക്രട്ടറി ബിനു ജോസഫ് അറിയിച്ചു.

മലയാളി ഫാമിലി അസോസിയേഷൻ

മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും കുടുംബയോഗവും 15-ന് വൈകീട്ട് നാലിന് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ നടക്കും.

പ്രസിഡന്റ് മോഹൻരാജു അധ്യക്ഷതവഹിക്കും. സംഘടനയിൽ അംഗങ്ങളായ മുൻസൈനികരെ ആദരിക്കുമെന്ന് സെക്രട്ടറി ടി.എ. സുനിൽകുമാർ അറിയിച്ചു.

എസ്.എം.എ. സ്വാതന്ത്ര്യദിനാഘോഷം

ബെംഗളൂരു സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ബെംഗളൂരു ഘടകത്തിന്റെ കീഴിൽ വിവിധമഹല്ലുകളിൽ 15-ന് സ്വാതന്ത്ര്യദിനാഘോഷം നടക്കും. അൾസൂർ മർക്കസുൽ ഹുദയും മർക്കിൻസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ രാവിലെ എട്ടിന് മർക്കിൻസ് ചെയർമാൻ യൂനുസ് ശൈഖ് പതാക ഉയർത്തും.

നൂറുൽ ഹുദാ മദ്രസ മടിവാളയുടെ അഭിമുഖ്യത്തിൽ എസ്.എസ്.എഫും. എസ്.വൈ.എസും. സംയുക്തമായി നടത്തുന്ന ചടങ്ങിൽ രാവിലെ ഏഴിന് മദ്രസ സദർ ഇബ്രാഹിം സഖാഫി പതാക ഉയർത്തും. പീനിയ മസ്ജിദുൽ ഖൈറിന്റെ ആഭിമുഖ്യത്തിൽ രാവിലെ 6.30-ന് പ്രസിഡന്റ് ജലീൽഹാജി പതാക ഉയർത്തും.

എസ്.എം.എ. അംഗീകാരമുള്ള എല്ലാ മഹല്ലുകളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി നടത്തുമെന്ന് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി അറിയിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..