ബെംഗളൂരു : ഒരുമാസത്തിനുള്ളിൽ നഗരത്തിൽ 18 നമ്മ ക്ലിനിക്കുകൾ കൂടി തുറക്കുമെന്ന് ബി.ബി.എം.പി. ഇതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായി വരുകയാണ്. ജൂൺ അവസാന ആഴ്ചയിൽ ഇവയുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ബി.എം.പി. ഹെൽത്ത് കമ്മിഷണർ കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു. നിലവിൽ സമാനമായ 225 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ഓരോ ക്ലിനിക്കിലും ഡോക്ടറും നഴ്‌സും ലാബ് ടെക്‌നീഷ്യനും അറ്റൻഡറുമുണ്ടാകും. ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളെ മാതൃകയാക്കിയാണ് ഇവയുടെ പ്രവർത്തനം. ഗർഭിണികൾക്കും പ്രായമായവർക്കും നമ്മ ക്ലിനിക്കുകളിൽ പ്രത്യേക പരിഗണന ലഭിക്കും. സാധാരണ രോഗങ്ങൾക്കും ചെറു പരിക്കുകൾക്കും ഇവിടെ ചികിത്സാസൗകര്യമുണ്ടാകും. സ്കാനിങ്ങും വിവിധ ടെസ്റ്റുകളും ഇവിടെനിന്നുതന്നെ ചെയ്യാൻ കഴിയുന്നതിനാൽ ചികിത്സ ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.
കരാറടിസ്ഥാനത്തിലാണ് നമ്മ ക്ലിനിക്കുകളിൽ ഡോക്ടർമാരെ നിയമിക്കുന്നത്. നിലവിൽ 50 ക്ലിനിക്കുകളിൽ മെഡിക്കൽ കോളേജുകളിലെ പി.ജി. വിദ്യാർഥികളും പഠനത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി ക്ലിനിക്കുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..