ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കണക്കിൽപ്പെടാത്ത 1.58 കോടി രൂപ റെയിൽവേ സുരക്ഷാസേന പിടിച്ചെടുത്തു.
നാലുപേരെ അറസ്റ്റ്ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ മുഹമ്മദ് മുദ്ഷീർ ഖുറേഷി (36), നിയാസ് അഹമ്മദ് (45), ഇമ്രാൻ (22), അബ്ദുൾ റഹീം (32) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിൽ തങ്ങളുടെ തുണിക്കടയിലേക്ക് വസ്ത്രങ്ങളും ജ്വൂവലറിയിലേക്ക് സ്വർണവും വാങ്ങാനുള്ള പണമാണെന്ന് ഇവർ മൊഴി നൽകിയെങ്കിലും ഇതിനു തെളിവുകൾ ഹാജരിക്കാനായില്ല. നാല് ബാഗുകളിലായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത പണവും അറസ്റ്റിലായ നാലുപേരെയും ആദായനികുതി വകുപ്പിന് കൈമാറി. പിടിയിലായവർക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..