ബെംഗളൂരു : ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുമെന്ന് അധികൃതർ. നേരത്തേ ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ബി.എം.ടി.സി. ബസുകളിൽ രണ്ടായിരംരൂപ സ്വീകരിക്കരുതെന്ന് ഉത്തരവിറക്കിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി.
നേരത്തേ ചില തെറ്റിദ്ധാരണകളുണ്ടായതിനെത്തുടർന്ന് ഹൊസ്‌കോട്ടെ ഡിപ്പോ 2000 നോട്ടുകൾ സ്വീകരിക്കേണ്ടന്ന് ജീവനക്കാരോട് നിർദേശിച്ചിരുന്നു. പിന്നീട് ഈ നിർദേശം പിൻവലിച്ചു. നിലവിൽ ബി.എം.ടി.സി.യുടെ എല്ലാ ബസുകളിലും 2000 രൂപനോട്ടുകൾ സ്വീകരിക്കും. കർണാടക ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾക്ക് വിലക്കില്ലെന്ന് കർണാടക ആർ.ടി.സി. സെൻട്രൽ ഓഫീസും അറിയിച്ചു.
അതേസമയം, നഗരത്തിലെ പെട്രോൾ പമ്പുകളിലും ഭക്ഷണശാലകളിലും 2000 നോട്ടുകൾ സ്വീകരിക്കുന്നില്ല. പല പെട്രോൾ പമ്പുകളിലും നോട്ടുകൾ സ്വീകരിക്കില്ലെന്ന് എഴുതിവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..