ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ മണൽക്കൊള്ളതടഞ്ഞ റവന്യൂ ഉദ്യോഗസ്ഥനെ പഞ്ചായത്ത് ചെയർമാനും കൂട്ടാളികളും കൊല്ലാൻ ശ്രമിച്ചു. പച്ചിമല ഭാഗത്ത് മണൽക്കൊള്ള തടയാനെത്തിയ റവന്യൂ ഇൻസ്‌പെക്ടർ പ്രഭാകരനാണ് ആക്രമണത്തിനിരയായത്.
ഗുരുതരമായ പരിക്കുകളോടെ പ്രഭാകരനെ തരിയൂർ സർക്കാർ ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഞ്ചായത്ത് ചെയർമാൻ മഹേശ്വരൻ, കൂട്ടാളികളായ ധനപാൽ, മണി, കന്ദസാമി എന്നിവരുടെപേരിൽ കേസെടുത്തു.
ഒളിവിലായ ഇവർക്കായി അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ജില്ലാ കളക്ടർ ജയശ്രീയുടെ നിർദേശമനുസരിച്ചാണ് പ്രഭാകരൻ മണൽക്കൊള്ള തടയാനെത്തിയത്. മണൽ കടത്തുന്ന വാഹനങ്ങളുടെ താക്കോൽ പ്രഭാകരൻ എടുത്തുമാറ്റിയപ്പോഴായിരുന്നു ആക്രമണം.
വടിയും കത്തിയുമായാണ് ആക്രമണം നടത്തിയത്. മുതുകിൽ കടിക്കുകയും ചെയ്തു. സമീപവാസികൾ ചേർന്ന് പ്രഭാകരനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..