മുംബൈ: വിവാഹിതനാകാൻ വ്യാജസർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പുനടത്തിയ ഇരുപതുകാരൻ പുണെയിൽ അറസ്റ്റിൽ. ഗണേഷ് ദത്താത്രേയ ജാദവ് എന്നയാളാണ് അറസ്റ്റിലായത്.
പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പ്രായം കൂട്ടിക്കാണിച്ച് തട്ടിപ്പ് നടത്തി പെൺകുട്ടിയെ വിവാഹം ചെയ്തെന്നാണ് ആരോപണം.
വധുവിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
21 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്കൂൾസർട്ടിഫിക്കറ്റും വ്യാജ ആധാർ കാർഡും നിർമിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, പെൺകുട്ടിയുടെ പ്രായം ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..