കൊല്ലപ്പെട്ട യുവമോർച്ചപ്രവർത്തകന്റെ ഭാര്യയുടെ ജോലി പുനഃസ്ഥാപിക്കും


1 min read
Read later
Print
Share

• നടപടി മാനുഷികപരിഗണന മുൻനിർത്തിയെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിൽ കൊല്ലപ്പെട്ട യുവമോർച്ചപ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ ഭാര്യയുടെ താത്കാലികജോലി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാനുഷികപരിഗണന മുൻനിർത്തിയാണിതെന്നും അദ്ദേഹം അറിയിച്ചു.

പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നൂതനകുമാരിക്ക് കഴിഞ്ഞ ബി.ജെ.പി. സർക്കാരാണ് ജോലിയനുവദിച്ചത്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ജോലി നഷ്ടപ്പെട്ടത്. ഇതിൽ ബി.ജെ.പി. പ്രതിഷേധമുയർത്തിയിരുന്നു.

പുതിയസർക്കാർ വരുമ്പോൾ, പഴയ താത്കാലികനിയമനങ്ങൾ റദ്ദാക്കുകയെന്നത് സ്വാഭാവികമായ നടപടിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. നൂതനകുമാരി മാത്രമല്ല, 150-ലധികം താത്കാലികക്കാർക്ക് ഇത്തവണ ജോലി നഷ്ടമായിട്ടുണ്ട്. നൂതനകുമാരിയുടെ കാര്യം വ്യത്യസ്തമായി കണക്കാക്കി അവർക്ക് പുനർനിയമനം നൽകുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ ജൂലായ് 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. ബി.ജെ.പി. ഭരിക്കുമ്പോൾ പാർട്ടിപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് അന്ന് ബൊമ്മെസർക്കാരിനെതിരേ യുവമോർച്ചപ്രവർത്തകർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് നൂതനകുമാരിയെ സർക്കാർ താത്കാലികജോലിയിൽ നിയമിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..