ബെംഗളൂരു : കർണാടകത്തിൽ സ്കൂൾ അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിവസംതന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് സ്കൂൾ അധികൃതർക്ക് നിർദേശംനൽകി. ആദ്യദിവസം മധുരപലഹാരവും നൽകണം. പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണം 30-നുള്ളിൽ പൂർത്തിയാക്കാൻ നേരത്തേ നിർദേശിച്ചിരുന്നു.
244 പ്രവൃത്തിദിവസങ്ങളുള്ള അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. തിങ്കളാഴ്ച തുടങ്ങുന്ന ആധ്യയനവർഷത്തിന്റെ ആദ്യ ടേം ഒക്ടോബർ ഏഴുവരെയാണ്.
ഒക്ടോബർ എട്ടുമുതൽ 24 വരെ ദസറ അവധി. രണ്ടാം ടേം 25-ന് ആരംഭിക്കും. 2024 ഏപ്രിൽ പത്തുവരെ തുടരും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..