ഖേലോ ഇന്ത്യ തമിഴ്‌നാടിന്


1 min read
Read later
Print
Share

ചെന്നൈ : ഈ വർഷത്തെ ഖേലോ ഇന്ത്യ യുവജന കായികമേളയ്ക്ക് തമിഴ്‌നാട് ആതിഥ്യമരുളും.

സംസ്ഥാനത്തിന് മേള അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നന്ദി പറഞ്ഞു.

രാജ്യത്തെ ഏറ്റവുംവലിയ യുവകായികമേളയാണ് 2018-ൽ തുടങ്ങിയ ഖേലോ ഇന്ത്യ. ഡൽഹിയിലായിരുന്നൂ ആദ്യമത്സരം.

മഹാരാഷ്ട്രയിലെ പുണെ, അസമിലെ ഗുവാഹട്ടി, ഹരിയാണയിലെ പഞ്ച്കുള, മധ്യപ്രദേശിലെ ഭോപാൽ എന്നിവിടങ്ങളിലാണ് തുടർന്നുള്ള വർഷങ്ങളിൽ മത്സരങ്ങൾ നടന്നത്.

തമിഴ്‌നാട്ടിൽ നടക്കുന്ന കായികമേളയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം നടന്ന ചെസ് ഒളിമ്പ്യാഡ്പോലെ ഖേലോ ഇന്ത്യയും വൻ വിജയമാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പത്രക്കുറിപ്പിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..