ചികിത്സാപ്പിഴവിനെത്തുടർന്ന് ഗർഭിണിയുടെ മരണം : സ്വകാര്യ ആശുപത്രി ഒന്നരക്കോടി നഷ്ടപരിഹാരം നൽകണം


1 min read
Read later
Print
Share

ബെംഗളൂരു : പ്രസവത്തിനിടെയുണ്ടായ ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ ആശുപത്രി ഒന്നരക്കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി.

ബെംഗളൂരുവിലെ സന്തോഷ് ആശുപത്രിക്കെതിരേയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്. ആശുപത്രി ഒന്നരക്കോടി നൽകുന്നതിന് പുറമേ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ പത്തുലക്ഷം രൂപയും നൽകണം.

സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷന്റെ വിധിവരുന്നത്. ബെംഗളൂരു സ്വദേശിയായ പരീക്ഷിത് ദലാലാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്. 2010 ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പരീക്ഷിത് ദലാലിന്റെ ഭാര്യ കാപാലി പാന്തേ (35) യും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച കപാലിക്ക് അനസ്തേഷ്യ മരുന്ന് നൽകിയോടെ അവശനിലയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. എന്നാൽ മരുന്നു നൽകിയതിലെ പിഴവല്ല മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രിയുടെ വാദം. ആശുപത്രിയുടെ വാദങ്ങൾ ഉപഭോക്തൃ കമ്മിഷൻ പൂർണമായും തള്ളി.

അതേസമയം, ഇതേസംഭവവുമായി ബന്ധപ്പെട്ട് പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ബെംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ വാദം നടന്നുവരുകയാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..