മൈസൂരു : നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സ്വീകരിക്കാൻ തയ്യാറല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ചാമരാജനഗർ എം.എൽ.എ.യുമായ സി. പുട്ടരംഗഷെട്ടി.
മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന എം.എൽ.എ.മാരിലൊരാളായ പുട്ടരംഗഷെട്ടി ഞായറാഴ്ചയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സ്വീകരിക്കുന്നതിൽ വിസമ്മതമറിയിച്ചത്.
‘‘ഞാൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സ്വീകരിക്കില്ല. എന്റെ അനുയായികളും വോട്ടർമാരും ഈ സ്ഥാനം സ്വീകരിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഈ സ്ഥാനം സ്വീകരിക്കുന്നതിൽ അവർക്ക് താത്പര്യമില്ല. അതിനാൽ, ഞാൻ സ്വീകരിക്കില്ല’’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ പദവി സ്വീകരിച്ചാൽ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് താൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, പദവി സ്വീകരിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഇതേത്തുടർന്ന് തന്റെ ആളുകളോട് ചോദിച്ചശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു.
തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിരുന്നെന്നും എന്നാൽ, പിന്നീട് ഒഴിവാക്കുകയായിരുന്നെന്നും പുട്ടരംഗഷെട്ടി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പുട്ടരംഗഷെട്ടിയുടെ പേര് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചിരുന്നു.
മുൻമന്ത്രിയായ മുതിർന്ന ബി.ജെ.പി. നേതാവ് വി. സോമണ്ണയെയാണ് ചാമരാജനഗറിൽ പുട്ടരംഗഷെട്ടി പരാജയപ്പെടുത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..