ബെംഗളൂരു : കർണാടകത്തിലെ ദാവണഗെരെയിൽ വിവരാവകാശപ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. ചന്നാഗിരി കബ്ബാള സ്വദേശി എച്ച്.ആർ. ഹരീഷ് (40) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
സ്ഥലം രജിസ്റ്റർചെയ്യാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ ഗാന്ധിനഗർ പോലീസ് അദ്ദേഹത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം.
ദാവണഗെരെയിലെ തോളഹുനസെക്കടുത്തുള്ള ഫ്ളൈ ഓവറിൽക്കൂടി പോലീസ് ജീപ്പ് കടന്നുപോകുമ്പോൾ ഹരീഷ് ജീപ്പിൽനിന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഹരീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ദാവണഗെരെ പോലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ അറിയിച്ചു.
ഹരീഷിനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് ഭാര്യ കെ.ആർ. ലത ദാവണഗെരെ റൂറൽപോലീസിൽ പരാതി നൽകി. ഹരീഷിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ എസ്.ഐ. കൃഷ്ണപ്പ, കോൺസ്റ്റബിൾ ദേവരാജ്, ഡ്രൈവർ ഇർഷാദ് എന്നിവരുടെ പേരിലാണ് പരാതി. ചോദ്യംചെയ്യാനെന്നുപറഞ്ഞ് പുലർച്ചെ ഒരുമണിക്കാണ് ഹരീഷിനെ വീട്ടിൽനിന്ന് കൊണ്ടുപോയതെന്ന് അവർ പറഞ്ഞു.
4.30-ന് ഹരീഷ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് പോലീസ്, തന്നെ വിളിച്ചറിയിക്കുകയായിരുന്നെന്നും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..