ബെംഗളൂരു : റായ്ചൂരുവിലെ രേഖലമാറാടിയിൽ മലിനജലംകുടിച്ച് അഞ്ചുവയസ്സുകാരൻ മരിക്കുകയും 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം.
മരിച്ചകുട്ടിയുടെ കുടുംബത്തിന് സഹായധനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആശുപത്രിയിൽ കഴിയുന്നവരുടെ പൂർണമായ ചികിത്സച്ചെലവും സർക്കാർ ഏറ്റെടുക്കും. ഗ്രാമത്തിൽ ആരോഗ്യക്യാമ്പ് നടത്താനും മുഖ്യമന്ത്രി നിർദേശംനൽകി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പൈപ്പുവഴിയെത്തുന്ന കുടിവെള്ളം ഉപയോഗിച്ച ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറിളക്കും അനുഭവപ്പെട്ടത്. \
തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഹനുമന്ത് ഈരപ്പ (അഞ്ച്) മരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..