മൈസൂരു : കുടകിലെ കാപ്പിത്തോട്ടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. പൊന്നംപേട്ട് താലൂക്കിലെ കുട്ടയിലുള്ള കാപ്പിത്തോട്ടത്തിലാണ് ഏകദേശം 45 വയസ്സുള്ള കൊമ്പനാന ചരിഞ്ഞത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലൂടെ 11 കിലോവാട്ടിന്റെ വൈദ്യുതക്കമ്പി കടന്നുപോകുന്നുണ്ട്. വളരെയധികം താഴ്ന്നനിലയിലാണ് വൈദ്യുതക്കമ്പി. മരച്ചില്ല ഒടിക്കാൻ ശ്രമിക്കവേ ആനയുടെ തുമ്പിക്കൈ വൈദ്യുതക്കമ്പിയിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.
ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോർപ്പറേഷന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതത്തൂണുകൾ തമ്മിൽ 300 മീറ്ററിന്റെ അകലമുണ്ടെന്നും ഇതേത്തുടർന്നാണ് വൈദ്യുതക്കമ്പി താഴ്ന്നുകിടക്കാൻ ഇടയായതെന്നും അവർ പറഞ്ഞു.
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി ആനയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..