ബി.ബി.എം.പി. നടപ്പാക്കിയപദ്ധതികളുടെ റിപ്പോർട്ട്തേടി ഡി.കെ. ശിവകുമാർ


1 min read
Read later
Print
Share

ഉദ്യോഗസ്ഥർക്ക് രൂക്ഷവിമർശനം

ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നുവർഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. പദ്ധതികളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ളറിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാത്തപദ്ധതികൾ നിർത്തിവെക്കാനും നിർദേശമുണ്ട്. നേരത്തേ ബില്ലുകൾമാറുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളുടെപട്ടിക സമർപ്പിക്കാനും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ബെംഗളൂരുവികസനവകുപ്പിന്റെ ചുമതകൂടിയുള്ള ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കഴിഞ്ഞമൂന്നുവർഷങ്ങളായി ഉദ്യോഗസ്ഥഭരണമാണ് കോർപ്പറേഷനിൽ നടക്കുന്നത്. നഗരത്തിലെ വികസനപദ്ധതികൾ മുമ്പെങ്ങുമില്ലാത്തവിധം അവതാളത്തിലായ കാലഘട്ടമാണിത്. ഇതിന്റെ പൂർണഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. കോർപ്പറേഷനിൽ ഉടൻ തിരഞ്ഞെടുപ്പുനടത്താനുള്ള നടപടി സ്വീകരിക്കുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ബി.ബി.എം.ബി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിങ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

നഗരത്തിലെ മഴക്കാലമുന്നൊരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാനുള്ളസാധ്യത പൂർണമായും ഒഴിവാക്കണം. കഴിഞ്ഞവർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം നഗരത്തെക്കുറിച്ച് മോശംചിത്രം ജനങ്ങളിലുണ്ടാക്കി. ഈവർഷം ഇത്തരംതെറ്റുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..